Web Desk

ഭോപ്പാൽ

March 05, 2020, 8:01 pm

ബിജെപി എംഎൽഎയുടെ ഇരുമ്പയിര് ഖനി അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവ്

Janayugom Online

ബിജെപി എംഎൽഎയുടെ ഇരുമ്പയിര് ഖനി അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടു. ജബൽപൂർ ജില്ലയിലെ എംഎൽഎയായ സഞ്ജയ് പഥക്കിന്റെ ഉടമസ്ഥതയിലുള്ള ഇരുമ്പയിര് ഖനി അടച്ചുപൂട്ടാനാണ് മധ്യപ്രദേശ് സർക്കാർ ഉത്തരവിട്ടത്. സുപ്രീംകോടതി വിധി ലംഘിച്ചുവെന്നാരോപിച്ചാണ് ജില്ലാ ഭരണകൂടം ഖനി അടച്ചുപൂട്ടാൻ ഉത്തരവിട്ടത്.

മുൻ കോൺഗ്രസുകാരനായ പഥക്കിന്റെ ഉടമസ്ഥതയിലുള്ള നിർമല മിനറൽസ് എന്ന കമ്പനിയുടേതാണ് ഖനി. അമ്മ നിർമലയുടെ പേരാണ് ബിജെപി എംഎൽഎ കമ്പനിക്കിട്ടത്. ഖനന പ്രവർത്തനങ്ങൾ നടത്തുന്നതിൽ നിന്ന് നിർമ്മല മിനറൽസിനെ കളക്ടർ വിലക്കുകയും തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ ഖനി പഥക്കിന്റെതാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.

മുൻ കോൺഗ്രസ് നേതാവായ സത്യേന്ദ്ര പഥക്കിന്റെ മകനായ സഞ്ജയ് പഥക് കട്നി ജില്ലയിലെ വിജയരാഘഡിൽ നിന്നുള്ള എംഎൽഎയാണ്. 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 226 കോടി രൂപയുടെ ആസ്തി ഉണ്ടായിരുന്ന ധനികനായ സ്ഥാനാർഥി ആയിരുന്നു സഞ്ജയ് പഥക്.

Eng­lish Sum­ma­ry; gov­ern­ment ordered the clo­sure of an iron ore mine owned by BJP MLA

YOU MAY ALSO LIKE THIS VIDEO