19 April 2024, Friday

കുട്ടികളില്‍ കോബര്‍ വാക്സിന്‍ ഉപയോഗത്തിന് ഗവണ്‍മെന്റ് പാനല്‍ ശുപാര്‍ശ

Janayugom Webdesk
ന്യൂഡല്‍ഹി:
April 21, 2022 7:03 pm

രാജ്യത്ത് അ‍ഞ്ചുമുതല്‍ 12 വയസ് പ്രായമുള്ള കുട്ടികളിൽ ബയോളജിക്കൽ ഇ വാക്സിന്റെ കോർബെവാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്ററായ ഡിസിജിഐയുടെ സബ്ജക്റ്റ് എക്സ്പെർട്ട് കമ്മിറ്റി (എസ്ഇസി) വ്യാഴാഴ്ച ശുപാർശ ചെയ്തു. ഈ പ്രായപരിധിയിലുള്ള കുട്ടികളിലെ വാക്‌സിൻ ഉപയോഗം ചർച്ച ചെയ്യാൻ പാനൽ ഉച്ചയോടെ യോഗം ചേർന്നിരുന്നു.

ശുപാർശകൾ ഡിസിജിഐ വിദഗ്ധ സമിതിയ്ക്ക് വിട്ടിരിക്കുകയാണ്. നിലവിൽ 12–14 വയസ് പ്രായമുള്ള കുട്ടികൾക്കാണ് കോർബെവാക്സ് നൽകുന്നത്.

നിലവില്‍ രണ്ട് വാക്സിനുകളാണ് ഇന്ത്യയില്‍ 12 മുതല്‍ 14 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് നല്‍കിവരുന്നത്. ജനുവരി 13നാണ് കുട്ടികളില്‍ ആദ്യഘട്ട വാക്സിനേഷന്‍ ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ 12 മുതല്‍ പ്രായമുള്ള കുട്ടികള്‍ക്ക് നല്‍കിയിരുന്ന വാക്സിനേഷന്‍ പിന്നീട് 12 വയസിനുമുകളിലുള്ള കുട്ടികള്‍ക്കും നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

നിലവില്‍ 15 മുതല്‍ 18 വയസുവരെയുള്ളവര്‍ക്ക് ഭാരത് ബയോടെക്കിന്റെ കോവാക്സിനാണ് നല്‍കുന്നത്. ഇത് സര്‍ക്കര്‍— സര്‍ക്കാരിതര ആശുപത്രികളിലും ലഭ്യമാകും. അതേസമയം കോര്‍ബെവാക്സിന്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിന്ന് മാത്രമെ ലഭിക്കുകയുള്ളൂ. ഹെപ്പറ്റൈറ്റിസ്-ബി വാക്സിന്‍ നിര്‍മ്മിക്കുന്ന അതേ സാങ്കേതിക വിദ്യയുപയോഗിച്ചാണ് കോര്‍ബെവാക്സിനും നിര്‍മ്മിച്ചിരിക്കുന്നത്. ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസങ്ങള്‍ക്കുശേഷമാണ് രണ്ടാമത്തെ ഡോസ് നല്‍കാനാകുക.

Eng­lish Sum­ma­ry: Gov­ern­ment pan­el rec­om­mends the use of cobra vac­cine in children

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.