May 31, 2023 Wednesday

Related news

April 7, 2021
February 23, 2021
February 16, 2021
February 14, 2021
October 20, 2020
September 24, 2020
July 31, 2020
July 28, 2020
July 5, 2020
June 22, 2020

സർക്കാർ — സ്വകാര്യ സഹകരണം; ടൂറിസം മേഖലയിൽ വൻ മുന്നേറ്റമുണ്ടാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

Janayugom Webdesk
കൊച്ചി
January 10, 2020 7:56 pm

സർക്കാരിന്റെയും സ്വകാര്യ മേഖലകളുടെയും സംയുക്ത ഇടപെടലിലൂടെ ടൂറിസം മേഖലയിൽ വമ്പിച്ച മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്ന് സഹകരണ — ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ആഗോള നിക്ഷേപക സംഗമം അസ്സെൻഡ് ‑2020 ൽ കേരളത്തിലെ ടുറിസം വ്യവസായ രംഗത്തെ പുതിയ പദ്ധതിളെക്കുറിച്ചുള്ള പാനൽ ചർച്ചയിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.

നിലവിൽ കേരളത്തിൽ ടൂറിസം മേഖല വളർച്ചയുടെ പാതയിലാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ടൂറിസം മേഖലയിൽ 520 പദ്ധതികൾക്കാണ് അനുമതി നൽകിയത്. ഇതിന്റെ ഫലമായി ആഭ്യന്തര- വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനവാണുണ്ടായത്. 2018 ൽ 15.6 ദശലക്ഷം ആഭ്യന്തര സഞ്ചാരികളും 1.09 ദശലക്ഷം വിദേശ വിനോദ സഞ്ചാരികളും കേരളത്തിലെത്തി. 2019 ൽ ഈ തോത് കുതിച്ചുയർന്നു. തദ്ദേശവാസികൾക്ക് കൂടി പ്രയോജനകരമാകുന്ന രീതിയിലുള്ള ടുറിസം പദ്ധതികളാണ് സർക്കാർ ആസൂത്രണം ചെയ്യുന്നത്. നടപ്പാക്കുന്ന പദ്ധതികളുടെ ഗുണവശം നാട്ടുകാർക്കും ലഭിക്കണം. ഇത് വഴി നാട്ടുകാരും ടൂറിസം വ്യവസായികളും തമ്മിൽ നല്ലൊരു ബന്ധം വളരണം. അഭ്യസ്ത വിദ്യരായവർക്ക് തൊഴിൽ സാധ്യതകളും വർധിക്കും.

സംസ്ഥാനത്തെ ടുറിസം മേഖലയുടെ വളർച്ചക്ക് പ്രധാനപ്പെട്ട 3 പദ്ധതികളാണ് സർക്കാർ ആസൂത്രണം ചെയ്യുന്നത്. മലബാറിലെ ടൂറിസം സാധ്യതകളെ വിപുലീകരിക്കുന്ന മലബാർ ടൂറിസം പദ്ധതി, മൺസൂൺ കാലഘട്ടത്തിൽ സഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള പദ്ധതി, സാഹസിക ടൂറിസത്തിന് പ്രാധാന്യം നൽകിയുള്ള പദ്ധതി എന്നിവയാണവ. പരിസ്ഥിതിയെ സംരക്ഷിച്ചും പ്രകൃതി സൗന്ദര്യം പ്രയോജനപ്പെടുത്തിയുമുള്ള ടൂറിസം പദ്ധതികൾ ജനകീയ ഇടപെടലിലൂടെ നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഹർത്താലുകളും പണിമുടക്കുകളും ടൂറിസം മേഖലയെ ബാധിക്കില്ലെന്ന് സർക്കാർ ഉറപ്പു വരുത്തുന്നുണ്ട്. എന്നാൽ ഇതിന് അപവാദമായി ഒറ്റപ്പെട്ട ചില സംഭവങ്ങളുണ്ടാകുന്നുണ്ടെങ്കിലും അതും അവസാനിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചർച്ചയിൽ ടൂറിസം സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ പി ബാലകിരൺ, വിവേക് നായർ ( ലീല ഗ്രൂപ്പ്), ജോസ് ഡൊമിനിക് ( സി ഇ ഒ, ബ്രാന്റ് ഗാർഡിയൻ ഓഫ് സി ജി എച്ച്എ ർത്ത് ഹോട്ടൽസ്), അദീബ് അഹമദ് ( എം ഡി, ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ്), ഡേവിസ് കാരാടൻ ( ചെയർമാൻ, സോഫ്ടക് ഇൻറർനാഷണൽ), എബ്രഹാം ജോർജ് ( ചെയർമാൻ, ഇൻറർ സൈറ്റ് ടൂർസ് ആൻറ് ട്രാവൽസ് തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.