സ്വന്തം ലേഖകൻ

ആലപ്പുഴ

December 30, 2020, 10:53 pm

കേരള പര്യടനത്തിന് സമാപനം: സർക്കാർ വാഗ്ദാനങ്ങൾ പൂർണ്ണമായി നടപ്പാക്കും: പിണറായി വിജയൻ

Janayugom Online

സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ കാലാവധി പൂർത്തിയാക്കും മുൻപ് പൂർണ്ണമായും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആലപ്പുഴയിൽ കേരള പര്യടന പരിപാടിയുടെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരിന്റെ പ്രധാനപ്പെട്ട നാല് മിഷനുകൾ സമൂഹത്തിന്റെ മുന്നേറ്റത്തിൽ വലിയ പങ്ക് വഹിച്ചു. നാല് വർഷം കൊണ്ട് പൂർത്തീകരിക്കാനായിരുന്നു സർക്കാർ ശ്രമിച്ചത്. എന്നാൽ കോവിഡ് കാലത്തുണ്ടായ ബുദ്ധിമുട്ടുകൾ ഇതിന് തടസ്സമായി. കോവിഡ് മഹാമാരിക്ക് മുന്നിൽ പല രാജ്യങ്ങളും പകച്ച് നിന്നപ്പോൾ നിശ്ചയദാർഢ്യത്തോടെ കേരളം അതിനെ നേരിട്ടെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി ജി സുധാകരൻ അധ്യക്ഷത വഹിച്ചു. ഭക്ഷ്യ മന്ത്രി പി തിലോത്തമൻ, സിപിഐ സംസ്ഥാന അസി. സെക്രട്ടറി സത്യന്‍മൊകേരി, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, എ എം ആരിഫ് എംപി, എംഎൽഎമാരായ സജി ചെറിയാൻ, യു പ്രതിഭ, ആർ രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡ‍ന്റ് കെ ജി രാജേശ്വരി, ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ സൗമ്യ രാജ്, മത്സ്യഫെഡ് ചെയർമാൻ പി പി ചിത്തരഞ്ജൻ, കെഎസ്ഡിപി ചെയർമാൻ സി ബി ചന്ദ്രബാബു, കയർ കോർപ്പറേഷൻ ചെയർമാൻ ടി കെ ദേവകുമാർ, സംവിധായകൻ ഫാസിൽ, ജി വേണുഗോപാൽ, സി എസ് സുജാത, ടോമി പുലിക്കാട്ടിൽ, ഡോ കെ ജി പത്മകുമാർ തുടങ്ങിയവർ പങ്കെടുത്തു. സിപിഐ (എം) ജില്ലാ സെക്രട്ടറി ആർ നാസർ സ്വാഗതം പറഞ്ഞു.

Eng­lish Sum­ma­ry: Gov­ern­ment promis­es to be ful­ly imple­ment­ed: Pinarayi Vijayan

You may like this video also