ഇടുക്കിയിൽ കയ്യേറ്റ ഭൂമി തിരിച്ചുപിടിച്ച് സംസ്ഥാന സർക്കാർ. മൂന്നാർ, വാഗമൺ മേഖലകളിയായി 100 ഏക്കറോളം കൈയ്യേറ്റ ഭൂമിയാണ് റവന്യു വകുപ്പ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് തിരിച്ചുപിടിച്ചത്. സമീപകാലത്ത് നടന്ന വലിയ കൈയ്യേറ്റ ഒഴിപ്പിക്കലുകളിൽ ഒന്നാണ് ഇത്.
വാഗമൺ ഉളുപ്പുണിയിൽ വിവിധ ഗ്രൂപ്പുകളുടെ കൈവശമിരുന്ന 79 ഏക്കർ ഭൂമി സർക്കാർ തിരിച്ചുപിടിച്ചു. മൂന്നാർ പോതമേട്ടിൽ ട്രീ റിസോർട്ടിന്റെ ഭാഗമായി വ്യാജപട്ടയമുണ്ടാക്കി കൈവശപ്പെടുത്തിയ സ്ഥലവും റവന്യൂ വകുപ്പ് ഏറ്റെടുത്തു.മൂന്നാർ എൽആർ തഹസിൽദാർ കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സർവ്വേ സംഘം ഉൾപ്പെടെയുള്ള സംഘമാണ് നടപടി സ്വീകരിച്ചത്.
English summary: Government reclaims 100 acres of encroached land in Idukki
You may also like this video: