19 April 2024, Friday

പ്രവാസികൾക്ക് സർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കണം: പ്രവാസി ഫെഡറേഷന്‍

Janayugom Webdesk
ഹരിപ്പാട്
October 9, 2021 5:51 pm

കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികൾക്ക് സംസ്ഥാന സർക്കാർ അടിയന്തരമായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേരള പ്രവാസി ഫെഡറേഷൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. 60 വയസ് കഴിഞ്ഞ പ്രവാസികൾക്കും ക്ഷേമനിധിയിൽ അംഗമാകാൻ അവസരം നൽകണമെന്നും പെൻഷൻ 5000 രൂപയായി ഉയർത്തണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി പി പി സുനീർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി ബി സുഗതൻ അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി ബി അൻസാരി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഐ ജില്ലാസെക്രട്ടറി ടി ജെ ആഞ്ചലോസ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം എൻ സുകുമാരപിള്ള, മണ്ഡലം സെക്രട്ടറി കെ കാർത്തികേയൻ, പി വി ജയപ്രസാദ്, കെ എ കമറുദ്ദീൻ എന്നിവർ സംസാരിച്ചു. നോർക്കയും പ്രവാസിയും എന്ന വിഷയത്തിൽ നോർക്ക ജില്ല പ്രൊജക്റ്റ് ഓഫീസർ അശ്വതി സുരേഷും കേരള പ്രവാസി ക്ഷേമനിധി ബോർഡും പ്രവാസിയും എന്ന വിഷയത്തിൽ ഫെഡറേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം റഷീദ് മൈനാഗപ്പള്ളിയും സംസാരിച്ചു. ആർ ആനന്ദൻ, സി കെ സുരേഷ് ബാബു, ജി ഹരികുമാർ, പി കാർത്തികേയൻ, കെ അനിൽകുമാർ, നൂറുദ്ദീൻ കുന്നുംപുറം എന്നിവർ പങ്കെടുത്തു.

ഭാരവാഹികളായി പി ബി സുഗതൻ (പ്രസിഡന്റ്) ബി അൻസാരി (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.