October 6, 2022 Thursday

Related news

September 5, 2022
August 26, 2022
August 21, 2022
August 20, 2022
August 17, 2022
August 11, 2022
August 7, 2022
July 27, 2022
July 25, 2022
July 8, 2022

മാലിന്യത്തിൽ നിന്നും വൈദ്യുതി; പദ്ധതിയിൽ നിന്നും പിന്മാറണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത്

Janayugom Webdesk
കടയ്ക്കൽ:
September 27, 2020 8:56 pm

മാലിന്യത്തിൽ നിന്നും വൈദ്യുതി പദ്ധതിയിൽ നിന്നും സർക്കാരും കൊല്ലം കോർപ്പറേഷനും പിൻമാറണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് . സർക്കാരിൻ്റെ പ്രഖ്യാപിത മാലിന്യ സംസ്കരണ നയമായ ഉറവിട മാലിന്യ സംസ്ക്കരണത്തിന് വിരുദ്ധമാണ് പദ്ധതിയെന്നും ‚പദ്ധതി ഉപേക്ഷിക്കേണ്ടത് അനിവാര്യമാണെന്നും കേരള ശാസ്ത്ര സാഹിത്യ പരിഷത് ജില്ലാ വാർഷിക സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ പ ആവശ്യപ്പെട്ടു .

കശുഅണ്ടി തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിനും മലിനീകരണ നിയന്ത്രണത്തിനും കശുവണ്ടി ഫാക്ടറികളെ ആധുനികവൽക്കരിക്കുക, സർക്കാർ പ്രഖ്യാപിച്ച പച്ചക്കറികൾക്കുള്ള താങ്ങുവില ശാസ്ത്രീയമായി പരിഷ്ക്കരിക്കുക, വന്യമൃഗങ്ങളെ കാട്ടിനുള്ളിൽ സംരചിച്ച് കൊണ്ട് നാട്ടിലെ കൃഷിയിടങ്ങളിലെ വന്യമൃഗ ശല്യം ശ്വാശ്വതമായി പരിഹരിക്കുക. ആശ്രാമം ജൈവ വൈവിധ്യ ഹെറിറ്റേജ് സംരക്ഷിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. ജില്ലാ വാർഷികത്തിന്റെ മൂന്നാം നാൾ ഗൂഗിൾ മീറ്റിൽ രാവിലെ 10 ന് തുടങ്ങിയ സമ്മേളത്തിന് ജി.സുനിൽകുമാർ സ്വാഗതം ആശംസിച്ചു.ജി. കലാധരൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ബി.വേണു പ്രവർത്തന റിപ്പോർട്ടും, ഡി. പ്രസന്നകുമാർ വരവ് സാമ്പത്തിക അവലോകനവും നടത്തി.

പൊതു ചർച്ചകൾക്ക് ജില്ലാ സെക്രട്ടറി ബി.വേണുവും കേന്ദ്ര നിർവ്വാഹക സമിതി അംഗം പി.എസ്.സാനുവും മറുപടി പറഞ്ഞു. തുടർന്ന് സയൻസ് ഇൻ ആക്ഷൻ പ്രോഗ്രാം ശാസ്ത്രഗതി എഡിറ്റർ ബി രമേശും മാസിക ക്യാമ്പയിൻ യുറീക്കാ മാനേജർ ദിവാകരൻ മാസ്റ്ററും ഭാവി പ്രവർത്തന പരിപാടി സുനി കുമാർ ജി യും അവതരണങ്ങൾ നടത്തി. സംസ്ഥാന സെക്രട്ടറി ഷിബു അരുവിപ്പുറം സമ്മേളനത്തെ അഭിവാദ്യം ചെയ്തു. ജില്ലാ പ്രസിഡന്റ് എൽ ഷൈലജ അദ്ധ്യക്ഷയായി.

പുതിയ ജില്ലാ ഭാരവാഹികളായി ടി.ലിസി (പ്രസി) ജി. കലാധരൻ , ജി.സുനിൽകുമാർ (വൈ.പ്രസി : മാർ ) സുനിൽകുമാർ ജി (സെക്രട്ടറി), പി.എം സുഭാഷ്, കെ.ആർ മധുസൂദനൻ (ജോ.സെക്രട്ടറിമാർ ) ഡി.പ്രസന്നകുമാർ (ട്രഷർ ) എന്നിവരെ തെരഞ്ഞെടുത്തു. എം.ഹരികൃഷ്ണൻ സമ്മേളനത്തിന് നന്ദി പറഞ്ഞു.
Eng­lish sum­ma­ry:  Elec­tric­i­ty from waste project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.