രാജ്യമാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കളുടെ കുറവും വിതരണത്തിലെ പ്രശ്നങ്ങളും പരിഹരിക്കാന്‍ സത്വര നടപടികളുമായി സർക്കാർ സ്ഥാപനങ്ങൾ. കണ്‍സ്യൂമര്‍ഫെഡ് 30 കോടിയുടെ ഭക്ഷ്യ ഉല്പന്നങ്ങള് വിപണിയിലെത്തിക്കും. ഏപ്രില്‍ 1 മുതല്‍ കണ്‍സ്യൂമര്‍ഫെഡ് ഓണ്‍ലൈന്‍ വ്യാപാരത്തിലേയ്ക്കും പ്രവേശിക്കും. എല്ലാ വില്പനശാലകളിലും മൂന്ന് ആഴ്ചത്തേക്ക് സാധനങ്ങള്‍ കരുതലുണ്ട്. അരിയും പഞ്ചസാരയും ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ സംഭരണം ഇരട്ടിയാക്കി. ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്നാട് ചെക്ക് പോസ്റ്റുകളില്‍ തടഞ്ഞ ലോറികളില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ ഓര്‍ഡര്‍ അനുസരിച്ചുള്ള സാധനങ്ങള്‍ എത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോടും സഹകരണ വകുപ്പ് മന്ത്രിയോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
സാധനങ്ങളുടെ വില അകാരണമായി വര്‍ധിപ്പിക്കുവാനുള്ള ചില വിതരണക്കാരുടെ ശ്രമം കര്‍ശനമായി നേരിടും. പ്രതിസന്ധി ഘട്ടത്തില്‍ സംഭരണത്തിനോട് സഹകരിക്കാത്ത വിതരണക്കാര്‍ക്കെതിരെ സര്‍ക്കാരുമായി ആലോചിച്ചു നടപടി സ്വീകരിക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്മാന് എം മെഹബൂബ്, മാനേജിങ് ഡയറക്ടര്‍ വി എം മുഹമ്മദ് റഫീഖ് എന്നിവര്‍ വ്യക്തമാക്കി. 182 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളും സഹകരണ സംഘങ്ങള്‍ മുഖേന നടത്തുന്ന 1000 നീതി സ്റ്റോറുകളും, 45 മൊബൈല്‍ ത്രിവേണികളും രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ പ്രവര്‍ത്തിക്കും. കണ്‍സ്യൂമര്‍ഫെഡിന്റെ വിദേശമദ്യ ഷോപ്പുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ ഇവിടത്തെ ജീവനക്കാരെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് പുനര്‍വിന്യസിപ്പിച്ചു.
തിരുവനന്തപുരം ‚എറണാകുളം എന്നിവിടങ്ങളില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിനായി ഹോം ഡെലിവറി പദ്ധതി ആരംഭിച്ചു. ഈ പദ്ധതിക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. തിരുവനന്തപുരത്ത് 500 കുടുംബങ്ങള്‍ക്കും എറണാകുളത്ത് 100 കുടുംബങ്ങള്‍ക്കും സാധനങ്ങള്‍ എത്തിച്ചു. മലപ്പുറം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ കൂടി പദ്ധതി വ്യാപിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ “ജീവനി സഞ്ജീവനി” ഓൺലൈൻ പഴം-പച്ചക്കറി വിതരണ പദ്ധതിക്കും തുടക്കമായിട്ടുണ്ട്. ഹോർട്ടികോർപ്പ് ‑വിഎഫ്പിസികെ-കേരഫെഡ് സ്ഥാപനങ്ങൾ സ്വകാര്യ ഓൺലൈൻ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി. ആദ്യപടിയായി ഹോർട്ടികോർപ്പ്, വിഎഫ്പിസികെ, എറണാകുളം ജില്ലാ ഭരണകൂടം തുടങ്ങിയവരുടെ നേതൃത്വത്തിൽ എഎം നീഡ്സ് എന്ന ഓൺലൈൻ സ്ഥാപനം മുഖേനയുള്ള വിതരണം കൊച്ചി നഗരത്തിലാണ് ആരംഭിച്ചത്.
English Summary: Government take action to tackle food shortage
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.