8 February 2025, Saturday
KSFE Galaxy Chits Banner 2

Related news

February 7, 2025
February 6, 2025
February 5, 2025
February 5, 2025
February 4, 2025
February 3, 2025
February 2, 2025
February 2, 2025
January 31, 2025
January 31, 2025

വിദ്യാർത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ സർക്കാർ അധ്യാപകൻ അറസ്റ്റിൽ

Janayugom Webdesk
ചെന്നൈ
December 24, 2021 6:37 pm

15 വിദ്യാർത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ സർക്കാര്‍ അധ്യാപകൻ അറസ്റ്റിൽ. തമിഴ്നാട്ടിലെ രാമനാഥപുരത്താണ് സംഭവം. 9, 10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികളാണ് അധ്യാപകനെതിരെ പരാതി നൽകിയത്. സ്കൂളിൽ ശിശു സംരക്ഷണ സമിതി നടത്തിയ ബോധവല്‍ക്കരണ പരിപാടിക്ക് ശേഷമായിരുന്നു ഇവരുടെ പരാതി. രണ്ട് അധ്യാപകർക്കെതിരെയാണ് വിദ്യാർത്ഥിനികള്‍ പരാതി നല്‍കിയത്. ഒരാൾ ഒളിവിലാണ്.

ക്ലാസെടുക്കുന്നതിനിടെ അധ്യാപകർ ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തുമെന്നും മോശമായ രീതിയിൽ തങ്ങളെ സ്പർശിക്കുമെന്നും സ്കൂൾ സമയം അവസാനിച്ചതിനു ശേഷം തങ്ങളെ ഫോൺ വിളിക്കുമെന്നും പരാതിയിൽ പറയുന്നു. തുടർന്ന് പൊലീസ് അധ്യാപകനെ അറസ്റ്റ് ചെയുകയായിരുന്നു. ഒളിവില്‍ പോയ അധ്യാപകനായി തെരച്ചിൽ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

eng­lish sum­ma­ry; Gov­ern­ment teacher arrest­ed for sex­u­al­ly harass­ing students

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.