കപ്പൽ അപകടത്തെ തുടർന്ന് ദുരിതത്തിലായ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസവുമായി സർക്കാർ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ മത്സ്യത്തൊഴിലാളി കുടുംബത്തിന് ആയിരം രൂപയും ആറ് കിലോ അരിയും സൗജന്യ റേഷനും നൽകും. കൊച്ചി തീരത്തുണ്ടായ കപ്പൽ അപകടം വലിയ ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കപ്പൽ അപകടത്തിന്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സഹായം പ്രഖ്യാപിച്ച മുഖ്യമന്ത്രി കപ്പലിന്റെ സ്ഥാനം കണ്ടെത്താൻ സോണാർ സർവെ നടത്തുമെന്ന് അറിയിച്ചു.
കപ്പലിൽ നിന്ന് ഇന്ധനം പുറത്തെടുക്കും വരെ മത്സ്യത്തൊഴിലാളികൾ ഈ ഭാഗത്ത് മത്സ്യബന്ധനം നടത്തരുതെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആകെ 643 കണ്ടെയ്നറുകൾ 73 എണ്ണം ശൂന്യമായിരുന്നു. 13 എണ്ണത്തിൽ കാൽസ്യം കാർബൈഡും ഒരെണ്ണം റബ്ബർ കോമ്പൗണ്ട് അടങ്ങിയതുമായിരുന്നു. തുണിയും പ്ലാസ്റ്റിക്കും അടക്കം കണ്ടെയ്നറുകളിൽ ഉണ്ടായിരുന്നു. 100 കണ്ടെയ്നറുകൾ കടലിൽ വീണെന്നാണ് കരുതുന്നത്. 54 കണ്ടെയ്നറുകൾ അലപ്പുഴ കൊല്ലം തിരുവനന്തപുരം തീരത്ത് അടിഞ്ഞു. നർഡിൽസ് എന്ന പ്ലാസ്റ്റിക് തരികൾ തിരുവനന്തപുരത്ത് അടിഞ്ഞിട്ടുണ്ട്. പരിസ്ഥിതി, തൊഴിൽ, ടൂറിസം നഷ്ടങ്ങൾ കണക്കാക്കാനും കപ്പൽ മാറ്റാനും എംഎസ് സി കമ്പനിയുമായി സർക്കാർ ചർച്ച നടത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.