December 2, 2022 Friday

Related news

May 3, 2021
April 6, 2021
March 23, 2021
February 23, 2021
February 21, 2021
October 23, 2020
September 26, 2020
September 18, 2020

സർക്കാരിന്റെ മത്സ്യനയത്തിൽ നിന്ന് അണുവിട പിന്നോട്ട് പോകില്ല; മന്ത്രി എ കെ ബാലന്‍

Janayugom Webdesk
തിരുവനന്തപുരം
February 21, 2021 6:20 pm

സർക്കാരിന്റെ പ്രഖ്യാപിത മത്സ്യനയത്തിൽ നിന്ന് അണുവിട പിന്നോട്ട് പോകില്ലന്ന് നിയമ മന്ത്രി എ കെ ബാലൻ. കൊല്ലത്ത് രാഹുൽ ഗാന്ധി വരുന്നതിന് മുന്നോടിയായി ജനവികാരം ഇളക്കി ആളെ കൂട്ടുന്നതിനുള്ള പരിപാടിയാണ് ഇപ്പൊ നടക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങൾക്ക് എംഒയു ഒപ്പിടാൻ സർക്കാരിന്റെ അനുമതി വേണ്ട. യുഡിഎഫ് കാലത്ത് പരസ്പരം കൈകൊടുത്തത് പോലും എംഒയു ആക്കിയിട്ടുണ്ട്. എംഒയു ഒപ്പിട്ടെന്ന് കരുതി കരാർ ആവില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഭരണത്തിന്റെ അവസാന കാലത്ത് ചില സൂക്കേടുകൾ ചില ഉദ്യോഗസ്ഥർക്കുണ്ടാകും. ഇഎംസിസി കരാർ വിഷയത്തിലും അത് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമുണ്ട്. മന്ത്രിക്ക് മെമോറാണ്ടം കൊടുത്തയാൾ തന്നെയാണ് പ്രതിപക്ഷ നേതാവിന്റെ ഓഫിസിൽ അത് എത്തിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.