12 April 2024, Friday

Related news

March 18, 2024
February 29, 2024
February 11, 2024
February 9, 2024
February 9, 2024
February 4, 2024
January 19, 2024
January 18, 2024
January 7, 2024
January 5, 2024

സർക്കാരിന്റെ വിഷുകൈനീട്ടം; ആദിവാസി ഊരുകളിലുള്ളവർക്ക് സഞ്ചരിക്കുന്ന റേഷൻകട

Janayugom Webdesk
തിരുവനന്തപുരം
April 14, 2022 9:53 pm

ആദിവാസി ഊരുകളിൽ അല്ലലില്ലാതെ ഭക്ഷ്യ ധാന്യങ്ങൾ നേരിട്ട് എത്തിക്കുന്നതിനായുള്ള സഞ്ചരിക്കുന്ന റേഷൻകടകളുടെ ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിര്‍വഹിച്ചു. അമ്പൂരി ഗ്രാമപ‍ഞ്ചായത്തിലെ പുരവിമല, തെന്മല, കണ്ണമാംമൂട് ആദിവാസി ഊരുകളിലെ 20 കാർഡുടമകൾക്ക് ഭക്ഷ്യധാന്യം ആദ്യഘട്ടത്തിൽ വിതരണം ചെയ്താണ് മന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത്. 

പുരവിമല, തെന്മല, കണ്ണമാംമൂട്, കള്ളിക്കാട് പഞ്ചായത്തിലെ പ്ലാവെട്ടി എന്നീ ആദിവാസി ഊരുകളിലുള്ള 183 ആദിവാസി കുടുംബങ്ങൾക്ക് സംസ്ഥാനസർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ആദിവാസി ഊരുകളിലുള്ളവർക്ക് സർക്കാരിന്റെ വിഷുകൈനീട്ടമായാണ് സഞ്ചരിക്കുന്ന റേഷൻകടകൾ മന്ത്രി സമ്മാനിച്ചത്.

രണ്ടാം എൽഡിഎഫ് സർക്കാർ ചുമതല ഏറ്റെടുത്ത ശേഷം നിരവധി പദ്ധതികളാണ് പിന്നോക്ക ആദിവാസി ജനവിഭാഗങ്ങൾക്കായി നടപ്പിലാക്കിവരുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഈ പദ്ധതി സംസ്ഥാനമൊട്ടാകെ നടപ്പിലാക്കുനാണ് സർക്കാർ ലക്ഷ്യം. സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും ഒരു മൊബൈൽ മാവേലി എന്നതാണ് സർക്കാരിന്റെ നയം. 

ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തത കാരണം ആദിവാസി ഉരുകളിൽ താമസിക്കുന്നവർ പലപ്പോഴും കിലോമീറ്ററുകളോളം സഞ്ചരിച്ച് 35 കിലോയോളം വരുന്ന റേഷൻ സാധനങ്ങൾ കൈപ്പറ്റുന്നതിന് വിമുഖതകാട്ടുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ഊരുകളിൽ നേരിട്ട് റേഷൻ എത്തിക്കുന്നതിനുള്ള കർമ്മപദ്ധതി തയ്യാറാക്കിയത്. ഇത്തരം ജനവിഭാഗങ്ങൾക്ക് ഭക്ഷ്യ ധാന്യങ്ങൾ കൃത്യമായ അളവിലും തൂക്കത്തിലും ലഭ്യമാക്കുന്നതിന് ഭക്ഷ്യ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാട്ടാക്കട താലൂക്കിലെ പുരവിമല ഗവ. ട്രൈബൽ എൽപിഎസിൽ നടന്ന ചടങ്ങിൽ സി കെ ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. അമ്പൂരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സല രാജു, ജില്ലാ പഞ്ചായത്തംഗം അൻസജിത റസൽ, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തംഗം അമ്പിളി പുത്തൂർ, അമ്പൂരി ഗ്രാമപഞ്ചായത്ത് തൊടുമല വാർഡ് മെമ്പർ അഖില ഷിബു, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ, ജില്ലാ സപ്ലൈ ഓഫീസർ തുടങ്ങിയവർ പങ്കെടുത്തു.

Eng­lish Sum­ma­ry: Gov­ern­men­t’s greed for trib­al peo­ple; Min­is­ter GR Anil inau­gu­rat­ed the mobile ration shops
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.