14 March 2026, Saturday

Related news

March 12, 2026
March 10, 2026
March 10, 2026
March 7, 2026
March 6, 2026
March 6, 2026
March 3, 2026
February 28, 2026
February 27, 2026
February 26, 2026

സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ ‘രക്ഷാ കവചം’; ഉദ്ഘാടനം നാളെ

Janayugom Webdesk
തിരുവനന്തപുരം
February 9, 2026 6:18 pm

സംസ്ഥാനത്ത് വേതന സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായ സ്വകാര്യ മേഖലയിലെ ഏകദേശം 25 ലക്ഷത്തോളം വരുന്ന തൊഴിലാളികൾക്ക് അഷ്വറൻസ് മാതൃകയിൽ രക്ഷാകവചം എന്ന പേരിൽ സർക്കാർ പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയിൽ അംഗമാകുന്ന സ്വകാര്യ മേഖലയിലെ തൊഴിലാളിക്ക് അപകടമരണം സംഭവിച്ചാൽ അഞ്ച് ലക്ഷം രൂപ ആശ്രിതർക്ക് ലഭിക്കും. മറ്റ് ആനുകൂല്യങ്ങൾ ലഭിക്കുന്നതോടൊപ്പം രക്ഷാകവചം പദ്ധതി പ്രകാരമുള്ള തുകയും നൽകും. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നാളെ (ഫെബ്രുവരി 10) വൈകിട്ട് മൂന്ന് മണിക്ക് ഹോട്ടല്‍ ഹൈസിന്തില്‍ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും.

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് മിനിമം വേതനം ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് സർക്കാർ വേതന സുരക്ഷാ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി തൊഴിലുടമ തൊഴിലാളിക്ക് ബാങ്ക് വഴിയാണ് ശമ്പളം നൽകുന്നത്. പദ്ധതി പ്രകാരം, ഇതിനായുള്ള ഐടി പ്ലാറ്റ്ഫോമിൽ തൊഴിൽ സ്ഥാപനം വിവരങ്ങൾ രജിസ്റ്റർ ചെയ്യും. മിനിമം വേതനം തൊഴിലാളിക്ക് ലഭിക്കുന്നുണ്ടോ എന്ന് സംസ്ഥാന തൊഴിൽ വകുപ്പ് ഈ പ്ലാറ്റ്ഫോമിലൂടെ നിരീക്ഷിച്ച് ഉറപ്പാക്കുകയും ചെയ്യുന്നു. 

ചിയാക് വിഭാവനം ചെയ്ത പദ്ധതി സംസ്ഥാന തൊഴിൽ വകുപ്പിന്റെ പൂർണ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. ഓരോ തൊഴിലാളിയുടേയും പദ്ധതി വിഹിതമായി ഒരു നിശ്ചിത തുക സ്വീകരിക്കും. ഈ തുക ക്രോഡീകരിച്ചാണ് അപകടമരണ ധന സഹായമായി നൽകുക. 2025–26 ബജറ്റിൽ പദ്ധതിക്കായി സംസ്ഥാന സർക്കാർ 30 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.