കോവിഡ് വ്യാപനത്തിനിടയിൽ മഹാരാഷ്ട്രയിൽ അട്ടിമറിക്ക് ഗൂഢനീക്കം. കോവിഡ് പടർന്നതോടെ മുഖ്യമന്ത്രി ഉദ്ദവ് താക്കറേയ്ക്ക് നിയമസഭാംഗമാകാനുള്ള സാധ്യതകൾ തടഞ്ഞ് സ്ഥാനം നഷ്ടമാക്കുന്നതിന് ചരടുവലിക്കുന്നുവെന്ന ആക്ഷേപമാണ് പാർട്ടി പ്രവർത്തകരിൽ ആശങ്ക ഉയർത്തിയിരിക്കുന്നത്. നവംബര്‍ 28നാണ് നിയമസഭയിൽ അംഗമല്ലാതിരുന്ന താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ജനപ്രാതിനിധ്യ നിയമമനുസരിച്ച് ആറ് മാസത്തിനകം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടണം. ഇതുപ്രകാരം മെയ് 28ന് ഈ സമയം അവസാനിക്കും. കോവിഡ് പ്രതിസന്ധിയില്‍ നിലവിൽ തെരഞ്ഞെടുപ്പുകളെല്ലാം റദ്ദാക്കിയിരിക്കുകയാണ്.
തെരഞ്ഞെടുപ്പിലൂടെ സഭാംഗമാകുന്നില്ലെങ്കിലും ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടാലും താക്കറേയ്ക്ക് സ്ഥാനത്ത് തുടരാം. ഭരണപക്ഷത്തുള്ള എന്‍സിപിയുടെ രണ്ട് എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂറുമാറിയതിനെ തുടര്‍ന്നുണ്ടായ രണ്ട് ഒഴിവുകൾ കൗണ്‍സിലില്‍ നിലവിലുണ്ട്. ഒഴിവുകളില്‍ ഒന്നിലേയ്ക്ക് താക്കറയെ നാമനിർദ്ദേശം ചെയ്യണമെന്ന് മന്ത്രിസഭ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗവര്‍ണറുടെ ഭാഗത്ത് നിന്നും നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഇതില്‍ വിമര്‍ശനവുമായി ശിവസേന രംഗത്തെത്തിയിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 171 പ്രകാരം നാമനിർദ്ദേശത്തിലൂടെ സാഹിത്യം, ശാസ്ത്രം, കല, സഹകരണ പ്രസ്ഥാനം, സാമൂഹ്യ സേവനം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ പ്രത്യേക അറിവോ പ്രായോഗിക പരിചയമോ ഉള്ളവരെ മന്ത്രിസഭയുടെ ശുപാർശ പ്രകാരം ഗവർണർക്ക് നാമനിർദ്ദേശം ചെയ്യാവുന്നതാണ്. എന്നാൽ പ്രത്യേക അധികാരം ഉപയോഗിച്ച് ഗവര്‍ണർ ഭഗത് സിങ് കോഷിയാരിക്ക് തീരുമാനമെടുക്കാനാകും.
അതുകൊണ്ടാണ് മന്ത്രിസഭ ആവശ്യപ്പെട്ടിട്ടും ഗവര്‍ണറുടെ ഭാഗത്ത് നിന്നും തീരുമാനങ്ങള്‍ ഒന്നും ഉണ്ടാകാത്തതെന്നാണ് നിഗമനം. തീരുമാനം വൈകുന്നത് ബിജെപിയുമായി ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് ശിവസേന വിമര്‍ശനമുയര്‍ത്തുന്നുണ്ട്. ഈ മാസം 11 നാണ് മന്ത്രിസഭ ഗവർണർക്ക് ശുപാർശ കൈമാറിയത്. ഗവര്‍ണര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ ഉദ്ധവിന് രാജി വയ്ക്കേണ്ടതായി വരും. ഇതോടെ മറ്റേതെങ്കിലും ശിവസേന നേതാവിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കേണ്ടിയും വരും. അല്ലാത്തപക്ഷം ഇനി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്നതാണ് ഒരു പോംവഴി. കഴിഞ്ഞവർഷം നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെ തന്ത്രപരമായി മാറ്റിനിർത്തിക്കൊണ്ട് ശിവസേന‑കോൺഗ്രസ്-എൻസിപി പാർട്ടികൾ ചേർന്ന് സഖ്യം രൂപീകരിച്ച് അധികാരത്തിലേറുകയായിരുന്നു.
English Summary: Governor against uddhav thackeray
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.