Web Desk

തിരുവനന്തപുരം

August 08, 2020, 10:01 am

ഗവർണറും മുഖ്യമന്ത്രിയും കരിപ്പൂരിലേക്ക്

Janayugom Online

കരിപ്പൂര്‍ വിമാനദുരന്തത്തെ കുറിച്ച് വിലയിരുത്താൻ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും നേരിട്ടെത്തും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ഇ പി ജയരാജൻ, കെ കെ ശൈലജ, രാമചന്ദ്രൻ കടന്നപളളി, എ കെ ശശീന്ദ്രൻ, ടി പി രാമകൃഷ്ണൻ, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ തുടങ്ങിയവരാണ് രാവിലെ 10 മണിയോടെ എയര്‍ ഇന്ത്യ പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തും.

കേന്ദ്രവിദേശ കാര്യ സഹമന്ത്രി വി മുരളീധരനും കരിപ്പൂരിലെത്തിയിട്ടുണ്ട്‌. കേന്ദ്രവ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരിയും കരിപ്പൂരിൽ ഇന്ന് എത്തും. അപകടത്തെ കുറിച്ച്‌ ഡിജിസിഎ അന്വേഷണം നടത്തുമെന്ന്‌ കേന്ദ്രവ്യോമയാന മന്ത്രാലയം അറിയിച്ചു. ബ്ലാക്‌ ബോക്‌സ്‌ അടക്കം കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തേണ്ടതുണ്ട്‌.

ENGLISH SUMMARY: GOVERNOR AND CHEIF MINISTER REACH KAREEPUR

YOU MAY ALSO LIKE THIS VIDEO