Web Desk

കോഴിക്കോട്

January 19, 2020, 11:46 am

തുറസ്സായ വേദിയിൽ സുരക്ഷ പ്രശ്നം; കോഴിക്കോട്ടെ പൊതുപരിപാടിയിൽ നിന്ന് ഗവർണർ പിൻമാറി

Janayugom Online

കോഴിക്കോട് നടക്കുന്ന പൊതു പരിപാടിയില്‍ നിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പിന്‍മാറി. കോഴിക്കോട് ഡിസി ബുക്ക്സ് സംഘടിപ്പിക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിൽ നിന്നാണ് ഗവർണർ പിൻമാറിയത്. ഇന്ന് വൈകിട്ടായിരുന്നു ഗവര്‍ണര്‍ പങ്കെടുക്കേണ്ടിയിരുന്ന പരിപാടി. തുറസ്സായ വേദിയിലുള്ള പരിപാടി ആയതിനാലാണ് പരിപാടിയില്‍ നിന്ന് പിന്‍വാങ്ങുന്നതെന്ന് ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു.

ഇന്ത്യന്‍ ഫെഡറലിസം എന്ന വിഷയത്തിലുള്ള സംവാദത്തില്‍ ഇന്ന് വൈകുന്നേരം അഞ്ച് മണിക്കായിരുന്നു ഗവര്‍ണര്‍ പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍ പൊതുസ്ഥലത്തുള്ള പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ ഗവര്‍ണര്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് ഓഫീസ് സംഘാടകരെ അറിയിക്കുകയായിരുന്നു. തുറസ്സായ വേദിയിലെ സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഗവർണറുടെ പിന്മാറ്റമെന്ന് ഡിസി ബുക്ക്സ് മാനേജിങ് ഡയറക്ടർ രവി ഡിസി വ്യക്തമാക്കി. കടപ്പുറത്ത് അന്‍പതിനായിരത്തോളം പേര്‍ പങ്കെടുക്കുന്ന പരിപാടിയാണ് സംഘടിപ്പിച്ചത്.

YOU MAY ALSO LIKE