Web Desk

തിരുവനന്തപുരം

July 14, 2021, 9:03 am

സ്ത്രീധനത്തിനെതിരെ ഗവര്‍ണര്‍ ഇന്ന് ഉപവസിക്കും

Janayugom Online

സ്ത്രീ സുരക്ഷ ലക്ഷ്യമാക്കി ഇന്ന് സംസ്ഥാനവ്യാപകമായി ഗാന്ധിയൻ സംഘടനകൾ നടത്തുന്ന ജനജാഗ്രത പരിപാടികളുടെ ഉദ്ഘാടനം ഗാന്ധിഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും. പരിപാടിയില്‍ സ്ത്രീധനത്തിന് എതിരായുള്ള പോരാട്ടത്തിന്റെ ഭാഗമായി ഗവർണറും ഉപവാസമിരിക്കും. 

തിരുവനന്തപുരം ഗാന്ധിഭവനില്‍ രാവിലെ എട്ടിന് ആരംഭിക്കുന്ന ഉപവാസ സമരം വൈകുന്നേരം ആറു വരെ തുടരും. സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലത്ത് ആത്മഹത്യചെയ്ത വിസ്മയയുടെ വീട്ടിലെത്തിയ ഗവർണർ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചിരുന്നു. സ്ത്രീധനത്തിനെതിരെ ശക്തമായ പോരാട്ടം നടത്തുമെന്നും മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞിരുന്നു.
ENGLISH SUMMARY;Governor Arif Muham­mad Khan protest for the women safe­ty in kerala
you may also like this video;