ഹിന്ദി രാഷ്ട്രത്തിന്റെ ഭാഷയെന്നും അതിനെ എതിര്‍ക്കേണ്ട ആവശ്യമില്ലെന്നും ഗവര്‍ണര്‍ വിശ്വനാഥ് രാജേന്ദ്ര ആര്‍ലേക്കര്‍ ഭാഷയുടെ പേരിൽ വിഭജനത്തിന്റെ ആവശ്യമില്ല എന്നും പരസ്പരം വിചാരങ്ങളും കാര്യങ്ങളും സംസാരിക്കാനുള്ള ഉപാധിയാണ് അവ എന്നും ഗവർണർ അഭിപ്രായപ്പെട്ടുഹിന്ദി പ്രചാര സഭയുടെ ബിരുദദാന ചടങ്ങിലായിരുന്നു ഗവർണറുടെ ഭാഷ പരാമർശം.
തനിക്ക് മലയാളം അറിയില്ല, താൻ പറയുന്ന ഹിന്ദി മറ്റൊരാൾ വേറെ അർത്ഥത്തിലാണ് എടുക്കുന്നത്. ഹിന്ദി രാഷ്ട്രത്തിന്റെ ഭാഷയാണ്. മലയാളം ഒരു ദേശത്തിന്റെ ഭാഷയും. അവയുടെ പേരിൽ വിഭജനത്തിന്റെ ആവശ്യമേയില്ല. ഭാഷയോട് വിരോധം കാട്ടേണ്ട ആവശ്യവുമില്ല എന്നും ഗവർണർ പറഞ്ഞു. ഹിന്ദി എല്ലാവരും പഠിക്കുന്നത് നല്ലതാണെന്നും തെക്കേ ഇന്ത്യ, വടക്കേ ഇന്ത്യ എന്ന വ്യത്യാസമില്ലാതെ ഭാഷ രാഷ്ട്രത്തിന്റെ ഏകതയുടെ ചിഹ്നമാണ് എന്നും ഗവർണർ കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.