തിരുവനന്തപുരം: സിഎഎയ്ക്കെതിരെ കേരള സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിൽ തെറ്റില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രീംകോടതിയെ ആർക്കും സമീപിക്കാം. നിയമ സഭയിൽ പ്രമേയം അവതരിപ്പിച്ചതിനെ മാത്രമാണ് വിമർശിച്ചതെന്നും നിയമപരമാണ് നീക്കമെന്നും ഗവർണർ പറഞ്ഞു.
ഇന്ത്യൻ ഭരണഘടനയും പൗരന്മാരുടെ മൗലികാവകാശങ്ങളും സംരക്ഷിക്കാൻ കേരളം മുന്നിൽത്തന്നെ നിൽക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ഭരണഘടനയുടെ അന്തസ്സത്തയ്ക്ക് വിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സ്യൂട്ട് പൗരാവകാശങ്ങൾ സംരക്ഷിക്കാനുള്ള ഇടപെടലിന്റെ ഭാഗമാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
പൗരത്വ ഭേദഗതി നിയമം വിവേചനപരവും മൗലികാവകാശങ്ങളുടെ ലംഘനവുമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. വിഷയം സുപ്രീംകോടതി ഇരുപത്തിമൂന്നിന് പരിഗണിക്കാനിരിക്കെയാണ് കേരളം ഹര്‍ജി സമര്‍പ്പിച്ചത്. ഭരണഘടനയുടെ അനുച്ഛേദം 131 പ്രകാരമാണ് സര്‍ക്കാരിന്റെ ഹര്‍ജി. ഒരു സംസ്ഥാനം ഇതിന്റെ നിയമസാധുത ചോദ്യം ചെയ്ത് സുപ്രിംകോടതിയെ സമീപിക്കുന്നത് ഇതാദ്യമാണ്. നേരത്തെ നിയമസഭ ഒരു പ്രമേയം പാസാക്കിയിരുന്നു. ഈ പ്രമേയത്തെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഹർജിയാണ് നിലവിൽ കേരളം ഫയൽ ചെയ്തിരിക്കുന്നത്.
English summary: Governor commented on Kerala government approached supreme court on caa issue
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.