September 29, 2022 Thursday

Related news

September 28, 2022
September 27, 2022
September 26, 2022
September 26, 2022
September 26, 2022
September 23, 2022
September 11, 2022
September 10, 2022
September 9, 2022
September 5, 2022

മഹാമാരിക്കാലത്ത് ജനങ്ങളെ പട്ടിണിക്കിടാത്ത സർക്കാർ, കോവിഡ് പ്രതിരോധത്തിലും മികവ്: കേന്ദ്ര ഏജൻസികളെ വിമർശിച്ചും, സർക്കാരിന്റെ ഭരണ നേട്ടങ്ങൾ എണ്ണി പറഞ്ഞ് ഗവർണര്‍

Janayugom Webdesk
തിരുവനന്തപുരം
January 8, 2021 3:06 pm

കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ നയപ്രഖ്യാപന പ്രസംഗത്തിലുള്ള ഭാഗങ്ങള്‍ വായിച്ച് ഗവര്‍ണര്‍ ആറിഫ് മുഹമ്മദ് ഖാന്‍ . കേന്ദ്രം അവതരിപ്പിച്ച കാര്‍ഷിക നിയമം കോര്‍പ്പറേറ്റുകളെയും, ഇടനിലക്കാരെയും സഹായിക്കുന്നതാണ് . രാജ്യത്തെ ഉപഭോക്തൃസംസ്ഥാനമായ കേരളത്തെ കേന്ദ്രത്തിന്‍റെ നിയമം ബാധിക്കും. നിയമം മൂലം കേരളത്തിലെ കര്‍ഷകുരുടെ വരുമാനം കുറയും, അതുപോലെ നാണ്യവിളകള്‍ക്ക് അടിസ്ഥാന വില ലഭിക്കുന്നതിനു നടപടിയെടുക്കാന്‍ കേന്ദ്രം തയ്യാറാകാത്തത് റബര്‍ ഉള്‍പ്പെടെയുള്ള മേഖലയെ ബാധിക്കും .കര്‍ഷകര്‍ നടത്തുന ഈ പ്രക്ഷോഭം കണ്ടില്ലെന്നു നടിക്കരുത്. രാജ്യത്തെ ഏററവും വലിയ ചെറുത്തു നില്‍പാണ് കര്‍ഷകരുടെ സമരം. കേരളത്തിലെ സര്‍ക്കാര്‍ കാര്‍ഷകെ വിശ്വാസത്തിലെടുത്ത് കാര്‍ഷിക മേഖലയുടെ വികസനത്തിനായുള്ള വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നു. കാര്‍ഷിക മേഖലിയില്‍ തന്നെ പുത്തന്‍ ഉണര്‍വാണ് ഇതു മൂലം ഉണ്ടായിരിക്കുന്നതും. 

അതുപോലെ കോവിഡ് പ്രതിരോധിക്കുന്നതിനു സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഏറെ ശ്ലാഖനീയമാണ്. ലോക്ഡൗണ്‍ കാലഘട്ടത്തില്‍ ഒരാളെ പോലും പട്ടിണിക്കിടാതെ ശ്രദ്ധിക്കുവാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞത് ഗവര്‍ണര്‍ തന്‍റെ നയപ്രഖ്യാപനത്തില്‍ സൂചിപ്പിച്ചു. കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനമാണെന്ന തോന്നല്‍പോലും കേന്ദ്രത്തിനില്ലെന്നും, രാജ്യത്ത് നിലനില്‍ക്കുന്ന ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ സംവിധാനങ്ങള്‍ മറന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും നയപ്രഖ്യാപനം പറയുന്നു, എന്നാല്‍ ഫെഡറലിസം ഉറപ്പാക്കാനുള്ള നടപടികളില്‍ കേരളം എന്നും മുന്നിലാണ്. കേരള സര്‍ക്കാര്‍ സമീപ കാലത്ത് നേരിട്ടത് സമാനതകള്‍ ഇല്ലാത്ത വെല്ലുവിളികളാണ്.ഭരണഘടനയും, മതേതത്വവും ഉറപ്പാക്കാന്‍ കേരളം മുന്നിട്ടിറങ്ങി. സര്‍ക്കാരിന്‍റെ അഭിമാന പദ്ധതികളെ തടസ്സപ്പെടുത്താനാണ് കേന്ദ്ര ഏജന്‍സികള്‍ ശ്രമിച്ചതെന്നും നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ പറ‍ഞു.

കോവിഡ് 19 സാമൂഹ്യ വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ , സംശയലേശമന്യേ, വ്യാപാരം വാണിജ്യം, വ്യവസായം എന്നിവ പോലുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തി. 20,000 കോടി രൂപയുടെ പാന്‍ഡെമിക് റിലീഫ് പാക്കേജ് പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യസംസ്ഥാനമാണ് കേരളം. ക്ഷേമ പെന്‍ഷനുകള്‍ കൃത്യമായി വിതരണം ചെയ്യുന്നതിന് പുറമേ ഏതെങ്കിലും രീതിയിലുള്ള പെന്‍ഷനുകള്‍ ലഭിക്കാത്ത ദാരിദ്ര രേഖയ്ക്ക് താഴെയുള്ള എല്ലാ കുുടുംബങ്ങള്‍ക്കും 1000 രൂപയുടെ ഒറ്റത്തവണ സഹായം ലഭിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തി. ഡി ബി റ്റി മുഖേന ഏകദേശം 15 ലക്ഷം കുടുംബങ്ങള്‍ക്ക് അതിന്‍റെ പ്രയോജനം കിട്ടി. കൃഷിയിലും അനുബന്ധ മേഖലകളിലും സുഭിക്ഷകേരളം പാക്കേജ് പോലെയുള്ള നൂതന ആശയങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവന്നത് . ഇത് ആയിരക്കണക്കിന് കുടുംബങ്ങളുടെ വരുമാന സ്രോതസാണ്, എന്നതിനു പുറമേ ആളുകളുടെ മനോവീര്യം വര്‍ദ്ധിക്കുന്നതിനും ഇടയാക്കി. 2020 സെപ്റ്റംബര്‍ 1ന് പ്രഖ്യാപിച്ച നൂറു ദിന കര്‍മ്മ പരിപാടിയുടെ കാലയളവിനുള്ളില്‍ തന്നെ 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള നടപടികളായിരുന്നു. 

ലക്ഷ്യമിട്ടിരുന്ന തൊഴിലവസരങ്ങള്‍ക്കുപരിയായി 1,16,440 തോഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. സംസ്ഥാനത്തെ 16 ഇനത്തിലുള്ള പച്ചക്കറി ഉത്പന്നങ്ങള്‍ക്ക് തറവില പ്രഖ്യാപിച്ചു. ഇത് പച്ചക്കറി ഉത്പാദനത്തിന് പ്രോത്സാഹനം നല്‍കുന്നതിനു കഴിഞ്ഞു. ജനതയോടുളള തുടര്‍ച്ചയായ ഉത്തരവാദിത്വത്തില്‍ സര്‍ക്കാര്‍ വിശ്വസിക്കുന്നു. തെര‍ഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ധാനങ്ങള്‍ നടപ്പിലാക്കുന്നതിന്‍റെ പുരോഗതി ഒരോ വര്‍ഷവും പൊതുജനമധ്യത്തില്‍ വയ്ക്കുന്നു. അതുപോലെ തന്നെ നൂറുദിന കര്‍മ്മ പരിപാടി നടപ്പിലാക്കുന്നതിന്‍റെ പുരോഗതിയും പൊതുജനങ്ങളെ അറിയിച്ചുകൊണ്ടിരിക്കുന്നതായി നയപ്രഖ്യാപനത്തില്‍ പറയുന്നു. 2020 ജനുവരിയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 12 ഇന പരിപാടി നടപ്പാക്കുന്നതില്‍ മികച്ച പുരോഗതി കൈവരിച്ചിട്ടുണ്ട്. 

കോവിഡ് മഹാമാരിയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ ലോകത്താകമാനം പ്രശംസ നേടുകയുണ്ടായി. എന്നാല്‍ അതില്‍ സംതൃപ്തരായി വെറുതെയിരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. അതുപോലെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം കൈമാറുന്നതില്‍ സര്‍ക്കാരിന് സ്ഥായിയായ നിലപാടാണുള്ളത് .മഹാമാരി ഏല്‍പ്പിച്ച കനത്ത വെല്ലുവിളികളുടെ ഘട്ടത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെര‍ഞ്ഞെടുപ്പ് നടത്തി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ക്ഷേമവും , അതുപോലെ സംസ്ഥാനത്തിന്‍റെ സമഗ്ര വികസനവും ലക്ഷ്യമിട്ട നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ സഭയില്‍ അവതരപ്പിച്ചത്. സാമ്പത്തിക വളര്‍ച്ചക്കൊപ്പം , മാനവ വികസനവുമാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും നയപ്രഖ്യാപനം സൂചിപ്പിക്കുന്നു.

ENGLISH SUMMARY:governor crit­i­cized the cen­tral agen­cies and count­ed the achieve­ments of the government
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.