October 2, 2022 Sunday

Related news

October 1, 2022
October 1, 2022
October 1, 2022
October 1, 2022
September 30, 2022
September 29, 2022
September 28, 2022
September 27, 2022
September 26, 2022
September 26, 2022

നിയമസഭാ സമ്മേളനം ചേരാനുള്ള അനുമതി നിഷേധിച്ച് ഗവർണർ

Janayugom Webdesk
തിരുവനന്തപുരം
December 22, 2020 6:29 pm

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കര്‍ഷക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസ്സാക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരാനുള്ള അനുമതി നിഷേധിച്ച് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. ബുധനാഴ്ച ഒരു മണിക്കൂര്‍ മാത്രം നീണ്ടുനില്‍ക്കുന്ന സഭാ സമ്മേളനം ചേരാനാണ് സര്‍ക്കാര്‍ ശുപാർശ നല്‍കിയിരുന്നത്.

എന്നാല്‍, എന്താണ് അടിയന്തരപ്രാധാന്യമെന്ന് ഗവര്‍ണര്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ വിശദീകരണം നല്‍കിയെങ്കിലും ഗവര്‍ണര്‍ അനുമതി നല്‍കിയില്ല. സര്‍ക്കാര്‍ ശുപാര്‍ശ ചെയ്താല്‍‌ സഭ ചേരാന്‍ ഗവര്‍ണര്‍ അനുമതി നല്‍കുന്നതാണ് കീഴ് വഴക്കം.

അതിനാല്‍ തന്നെ ഇത്തരമൊരു നടപടി അസാധാരണമാണ്. പുതിയ പോര്‍മുഖം തുറക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. നേരത്തേ, പൗരത്വ ഭേദഗതി നിയമത്തിനെതിരെ സഭ പ്രമേയം പാസ്സാക്കിയപ്പോള്‍ ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു.

 

Eng­lish Sum­ma­ry; Gov­er­nor denies per­mis­sion to join Assembly
You May Also Like This Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.