June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

സംസ്ഥാന സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങള്‍ ഗവര്‍ണറെ അറിയിക്കേണ്ടതില്ല: പി സദാശിവം

By Janayugom Webdesk
January 21, 2020

സംസ്ഥാന സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങള്‍ ഗവര്‍ണറെ അറിയിക്കേണ്ടതില്ലെന്ന് മുന്‍ കേരളാ ഗവര്‍ണറും സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായിരുന്ന ജസ്റ്റിസ് പി.സദാശിവം. കേന്ദ്ര സര്‍ക്കാരിനെതിരേ കോടതിയെ സമീപിക്കുമ്പോള്‍ അനുവാദം വാങ്ങേണ്ടതില്ല. മര്യാദയുടെ ഭാഗമായി വിവരങ്ങള്‍ അറിയിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്യാറുമുണ്ടെന്ന് സദാശിവം പറഞ്ഞു.

സംസ്ഥാനത്തിന്റെ ഭരണത്തലവന്‍ എന്ന നിലയില്‍ എല്ലാ കാര്യവും ഗവര്‍ണറെ അറിയിക്കുന്നത് മര്യാദയാണ്. നിയമമന്ത്രിയോ ചീഫ് സെക്രട്ടറിയോ കാര്യങ്ങള്‍ ഗവര്‍ണറെ അറിയിക്കുന്നതാണ് നല്ലത്. തന്റെ കാലത്ത് ചില അവസരങ്ങളില്‍ മുഖ്യമന്ത്രി തന്നെ വിവരങ്ങള്‍ അറിയിക്കാറുണ്ടെന്നും ജസ്റ്റിസ് സദാശിവം പറഞ്ഞു.‘സുപ്രധാന വിഷയങ്ങള്‍ വരുമ്പോള്‍ ഗവര്‍ണറെ മുന്‍കൂട്ടി അറിയിക്കാം. എന്നാല്‍ അത് ഒരു ഭരണഘടനാ ബാധ്യതയല്ല’ സദാശിവം വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. കോടതിയെ സമീപിക്കാനിടയായ സാഹചര്യത്തെ കുറിച്ച് വിശദീകരണം നൽകണമെന്ന് സര്‍ക്കാരിനോട് ഗവര്‍ണര്‍ ആവശ്യപ്പെടുകയും ചീഫ് സെക്രട്ടറി രാജ്ഭവനിലെത്തി വിശദീകരിക്കുകയും ചെയ്തിരുന്നു.

Eng­lish sum­ma­ry: Gov­er­nor does not need to be informed of the day-to-day mat­ters says jus­tice P. Sathasivam

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.