Monday
22 Apr 2019

അമേരിക്കയില്‍ തൊഴിലാളിവര്‍ഗത്തിന് വന്‍വിജയം

By: Web Desk | Friday 9 November 2018 9:14 PM IST


Tim Walz and Gwen Walz Governor Minnesotta

ലെഫ്. ഗവര്‍ണര്‍ എലക്ട് പെഗി ഫ്ളനഗന്‍,  ഗവര്‍ണര്‍ എലക്ട്  ടിം ജെയിംസ് വാള്‍സ്, അദ്ദേഹത്തിന്‍റെ ഭാര്യ ഗ്വെന്‍ വാള്‍സ്  എന്നിവര്‍ മിന്നെസോറ്റ സ്റ്റേറ്റ് ക്യാപ്പിറ്റോളില്‍ എത്തിയപ്പോള്‍ 

വാഷിങ്ടണ്‍: അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ തൊഴിലാളിവര്‍ഗം തിളക്കമാര്‍ന്ന വിജയം കൊയ്യുന്നു. മിന്നെസോറ്റ സ്റ്റേറ്റിലെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് വിജയിച്ച ടിം ജെയിംസ് വാള്‍സ് ഉള്‍പ്പെടെ 743 ലേബര്‍ യൂണിയനിസ്റ്റുകളാണ് കോണ്‍ഗ്രസ് മുതല്‍ കൗണ്ടി കമ്മിഷണര്‍ വരെയുള്ള വിവിധ സ്ഥാനങ്ങളിലേക്ക് ജയിച്ചത്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ 11 ശതമാനം വോട്ടിന് പരാജയപ്പെടുത്തി വാള്‍സ് മിന്നെസോറ്റയുടെ പുതിയ ഗവര്‍ണറാകുന്നു- അമേരിക്കയിലെ സംഘടിത തൊഴിലാളി പ്രസ്ഥാനത്തിനു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തെരഞ്ഞെടുക്കപ്പെട്ട സ്ഥാനം. ചരിത്ര അധ്യാപകനായിരുന്നു വാള്‍സ്. വാട്ടര്‍ബറിയില്‍ കോണ്‍ഗ്രസ് ഡിസ്ട്രിക്ട് സീറ്റ് നേടിയ ഹെയ്‌സാണ് വിജയിച്ച മറ്റൊരാള്‍. സോഷ്യല്‍ സയന്‍സ് അധ്യാപകനാണ് ഹെയ്‌സ്.
സജീവ യൂണിയന്‍ പ്രവര്‍ത്തകരായ ന്യൂജര്‍സിയിലെ ഡേവിഡ് നൊര്‍ക്രോസ്, കാലിഫോര്‍ണിയയിലെ ലിന്‍ഡ സാഞ്ചെസ്, വിസ്‌കോന്‍സിനിലെ മാര്‍ക് പൊകന്‍, ബോസ്റ്റണിലെ സ്റ്റീഫന്‍ ലിഞ്ച് തുടങ്ങിയവരും വിജയികളില്‍ ഉള്‍പ്പെടും. സ്റ്റേറ്റ്, ലോക്കല്‍ തെരഞ്ഞെടുപ്പുകളില്‍ നിരവധി യൂണിയന്‍ നേതാക്കള്‍ തെരഞ്ഞെടുക്കപ്പെട്ടു.

Related News