Web Desk

തിരുവനന്തപുരം

December 26, 2020, 5:30 pm

പ്രത്യേക നിയമസഭാ സമ്മേളനത്തിന് അംഗീകാരം: സമ്മേളനം വ്യാഴാഴ്ച ചേരും

Janayugom Online

കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതിന് വ്യാഴാഴ്ച പ്രത്യേക നിയമസഭ സമ്മേളനം ചേരാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകി. സ്പീക്കർ പി ശ്രീരാമകൃഷ്ണനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനമുണ്ടായത്.  ആദ്യം സമീപിച്ചത് ശരിയായ രീതിലായിരുന്നില്ലെനും അതിനാലാണ് അനുമതി നല്‍കാതിരുന്നതെന്നുമാണ് ഗവര്‍ണറുടെ വിശദീകരണം.

കഴിഞ്ഞ ബുധനാഴ്ച പ്രത്യക സമ്മേളനം ചേരാനാണ് സർക്കാർ തീരുമാനിച്ചത്. എന്നാൽ ഗവർണർ അനുമതി നിഷേധിച്ചതിനെ തുടർന്ന് അത് മാറ്റി. പ്രത്യേക സമ്മേളനം ചേരേണ്ട അടിയന്തര സാഹചര്യമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നിഷേധിച്ചത്. ഇതിനെതിരെ സർക്കാരും പ്രതിപക്ഷവും ഗവർണർക്കെതിരെ രംഗത്തുവന്നിരുന്നു. ഗവർണർ തെറ്റായ കീഴ്‌വഴക്കം ഉണ്ടാക്കുകയാണെന്നും തീരുമാനം പുനപരിശോധിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.

ഗവര്‍ണര്‍ അനുമതി നല്‍കാതിരുന്നത് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോരിലേക്ക് എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ കത്തിനു ഗവര്‍ണര്‍ നല്‍കിയ മറുപടിയും ചര്‍ച്ചയായി. മുഖ്യമന്ത്രി അയച്ച കത്തിൽ കാരണങ്ങൾ വ്യക്തമല്ലെന്നും വാദങ്ങൾ തെറ്റാണെന്നുമാണ് ഗവർണര്‍ ചൂണ്ടിക്കാട്ടിയത്. തുടർന്ന് മന്ത്രിമാരായ വി എസ് സുനിൽകുമാറും എ കെ ബാലനും ഇന്നലെ രാജ്ഭവനിലെത്തി ഗവർണറെ കണ്ട് ചർച്ച നടത്തിയിരുന്നു. സമ്മേളിക്കുന്നതില്‍ വിയോജിപ്പില്ലെന്ന് ഗവർണർ മന്ത്രിമാരെ അറിയിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നത്.

Eng­lish Sum­ma­ry: gov­er­nor gives per­mis­sion to spe­cial assem­bly meet

You may like this video also