Web Desk

തിരുവനന്തപുരം

January 19, 2020, 12:16 pm

പൗരത്വ നിയമഭേദഗതി: സുപ്രീംകോടതിയെ സമീപിച്ചതിൽ സർക്കാരിനോട് വിശദീകരണം തേടി ഗവർണർ

Janayugom Online

പൗരത്വനിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചതിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംഭവത്തിൽ ചീഫ് സെക്രട്ടറിയോടാണ് ഗവർണർ വിശദീകരണം തേടിയത്. ഈ വിഷയത്തിൽ എത്രയും വേഗം വിശദീകരണം നൽകാനാണ് ചീഫ് സെക്രട്ടറിക്ക് രാജ്ഭവൻ നൽകിയിട്ടുള്ള നിർദേശം.

പാർലമെന്റ് പാസ്സാക്കിയ നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത് എന്ത് അടിസ്ഥാനത്തിലാണ്. രാഷ്ട്രപതി ഒപ്പിട്ടാണ് വിജ്ഞാപനം ഇറക്കിയത്. അതിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിക്കുമ്പോൾ ചട്ടം അനുസരിച്ച് ഗവർണറെ അറിയിക്കേണ്ടതാണെന്നെന്നും ഗവർണർ കത്തിൽ അവകാശപ്പെട്ടു.

സുപ്രീംകോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിൽനിന്ന് ആരും രാജ്ഭവന് അറിയിപ്പ് നൽകിയിട്ടില്ലെന്നും എന്തുകൊണ്ടാണ് ഇത് അറിയിക്കാതിരുന്നതെന്നും ഗവർണർ ചോദിച്ചു. എത്രയും വേഗത്തിൽ ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

YOU MAY ALSO LIKE