പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തങ്ങളുടെ ഉത്തരവാദിത്തത്തെക്കുറിച്ച് എല്ലാവരും ബോധവാന്മാരാകണം. ഗവര്‍ണറെ തിരിച്ചുവിളിക്കണം എന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രമേയം കൊണ്ടുവരാനുള്ള പ്രതിപക്ഷ നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പ്രതിപക്ഷം ഭരണഘടന വായിച്ചുനോക്കുകയാണ് വേണ്ടതെന്ന് ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഏറ്റവും മികച്ചതാണെന്നും സർക്കാരുമായി സംഘര്‍ഷത്തിനല്ല താന്‍ ഇവിടെ എത്തിയതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.ജനക്ഷേമത്തില്‍ ഊന്നി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് ഇത്. ഈ സര്‍ക്കാരിനെ പ്രശംസിച്ചാണ് എല്ലായിടത്തും സംസാരിക്കാറുള്ളത്
ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രമേയം വീണ്ടും കാര്യോപദേശക സമിതിക്ക് വിട്ടിരുന്നില്ല. പ്രതിപക്ഷത്തിന്റെ ആവശ്യം നിയമസഭ വോട്ടിനിട്ട് തള്ളിയിരുന്നു.
English summary: governor slams opposition
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.