ഗോവിന്ദ് പൻസാരെ അനുസ്‌മരണ സമ്മേളനം ഐസിസിയിൽ വെച്ച് സംഘടിപ്പിച്ചു. മുൻ മന്ത്രിയും മുൻ എം. പിയും ആയിരുന്ന ശ്രീ. കെ. ഇ. ഇസ്മായിൽ അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തു. അവിനാശിയിൽ ജീവൻ നഷ്ട്ടപെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് ആരംഭിച്ച സമ്മേളനത്തിൽ യുവകലാസാഹിതി സെക്രട്ടറി ഇബ്രു ഇബ്രാഹിം സ്വാഗതം പറഞ്ഞു.
ഷാനവാസ് തവയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രകാശ് എൻ. കെ. ഗോവിന്ദ് പൻസാരെയെ അനുസ്‌മരിച്ചുകൊണ്ട് പ്രഭാഷണം നടത്തി. പ്രസിഡന്റ് കെ. ഇ. ലാലു, വനിതാ വേദി സെക്രട്ടറി ശ്രീജ രഘുനാഥ്, എന്നിവർ അനുസ്‌മരിച്ചു. ചടങ്ങിൽ ശ്രീ. കെ. ഇ. ഇസ്മയിലിന് സെക്രട്ടറി ഇബ്രൂ ഇബ്രാഹിം യുവകലാസാഹിതിയുടെ ഉപഹാരം നൽകി ആദരിച്ചു. രാഗേഷ് കുമാറും നന്ദിയും പറഞ്ഞു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.