Web Desk

തിരുവനന്തപുരം

March 02, 2020, 5:51 pm

ലൈഫിന് പിന്നാലെ മത്സ്യത്തൊഴിലാളികൾക്ക് പുതിയ ഭവന പദ്ധതിയുമായി സർക്കാർ

Janayugom Online

ലൈഫ് പദ്ധതിയുടെ വിജയത്തിന് പിന്നാലെ മൽസ്യത്തൊഴിലാളികൾക്ക് പുതിയ ഭവന പദ്ധതി പ്രഖ്യാപിച്ച് സർക്കാർ. പുനർഗേഹം എന്നാണ് പദ്ധതിയുടെ പേര്. ബുധനാഴ്ച പദ്ധതിയുടെ നിർമ്മാണോദ്‌ഘാടനംനടത്തും. 2450 കോടി രൂപയുടേതാണ് പദ്ധതി. തിരുവനന്തപുരം ശംഖുമുഖത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ലൈഫ് പദ്ധതിയിൽ ഒന്നാം ഘട്ടത്തിൽ പൂർത്തീകരിക്കേണ്ടിയിരുന്ന 54,173 വീടുകളിൽ 52,050 (96.08 %) വീടുകൾ ഇതിനകം നിർമ്മിച്ചു. ഈ ഘട്ടത്തിൽ ഓരോ ഗുണഭോക്താവിനും വീടുപൂർത്തിയാക്കാൻ ആവശ്യമായ തുക നൽകിയാണ് നിർമ്മാണം നടത്തിയത്. ഒന്നാം ഘട്ടത്തിനായി സംസ്ഥാന സർക്കാർ ഇതുവരെ ചെലവഴിച്ചത് 670 കോടിയോളം രൂപയാണ്.ലൈഫ് രണ്ടാംഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിർമ്മാണവും മൂന്നാംഘട്ടത്തിൽ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസവുമാണ് ലക്ഷ്യം. രണ്ടാംഘട്ടത്തിൽ രേഖാപരിശോധനയിലൂടെ 100460 ഗുണഭോക്താക്കളാണ് അർഹത നേടിയത്.

ENGLISH SUMMARY: Govt announce new home project to fisherman

YOU MAY ALSO LIKE THIS VIDEO