മൈക്കൽ ദേബബ്രത പട്രയെ റിസർവ് ബാങ്കിന്റെ ഡെപ്യൂട്ടി ഗവർണറായി നിയമിച്ചു. കഴിഞ്ഞവർഷം ജൂലൈയിൽ വിരാൽ ആചാര്യ രാജിവച്ച ഒഴിവിലേക്ക് നിലവിൽ ആർബിഐ എക്സിക്യൂട്ടീവ് ഡയറക്ടറായ മൈക്കൽ പട്രയെ നിയമിച്ചുകൊണ്ട് ഇന്നലെയാണ് പെഴ്സണൽ മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയത്. മൂന്നുവർഷത്തേക്കാണ് നിയമനം.
ആർബിഐ ഗവർണറും കേന്ദ്രസർക്കാരുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്നാണ് വിരാൽ ആചാര്യ കാലവധി തീരുംമുമ്പേ രാജിവച്ചത്. ആചാര്യയ്ക്ക് പകരം പണ നയ രൂപീകരണത്തിന്റെ ചുമതലയായിരിക്കും പട്ര വഹിക്കുക. ഐഐടി മുംബൈയിൽ നിന്നാണ് പട്ര സാമ്പത്തികശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയത്. ആകെ നാല് ഡെപ്യൂട്ടി ഗവർണർമാരാണ് ആർബിഐയ്ക്കുള്ളത്. എൻ എസ് വിശ്വനാഥൻ, ബി പി കാനുംഗോ, എം കെ ജെയിൻ എന്നിവരാണ് നിലവിലെ ഡെപ്യൂട്ടി ഗവർണർമാർ.
English summary: Govt appoints Michael Patra as RBI Deputy Governor
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.