7 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 6, 2024
December 5, 2024
December 5, 2024
December 4, 2024
December 3, 2024
December 3, 2024
December 3, 2024
December 2, 2024
December 2, 2024
December 2, 2024

ഗോവനിയമസഭാ തെരഞ്ഞെടുപ്പ്: നിലനില്‍പ്പിനായി ബിജെപിയും കോണ്‍ഗ്രസും

Janayugom Webdesk
പനാജി
December 12, 2021 1:02 pm

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ഗോവയില്‍ രാഷ്ട്രീയ അങ്കം മുറുകുന്നു. അധികാരത്തില്‍ തുടരാന്‍ ബിജെപി ശ്രമിക്കുമ്പോള്‍ ഏത് വിധേനയെും അവരെ ഭരണത്തില്‍ നിന്നും താഴെ ഇറക്കുകയെന്ന ലക്ഷ്യവുമായിട്ടാണ് കോണ്‍ഗ്രസ്.ബിജെപിക്കും കോണ്‍ഗ്രസിനും പുറമെ നിരവധി പ്രാദേശിക പാർട്ടികളും എന്‍സിപി, ആംആദ്മിപാർട്ടി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവർ കൂടി തിരഞ്ഞെടുപ്പ് ഗോദയില്‍ അണി നിരക്കുന്നു. 

ബിജെപി വിരുദ്ധ പോരാട്ടത്തില്‍ തൃണമൂലം ആംആദ്മിയും കോണ്‍ഗ്രസിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെങ്കിലും പ്രാദേശിക കക്ഷികളുടെ സഖ്യം രൂപീകരിച്ച് അധികാരത്തില്‍ തിരിച്ച് വരാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ് 40 അംഗ ഗോവ സംസ്ഥാന നിയമസഭയിൽ 3 എംഎൽഎമാരുള്ള ഗോവ ഫോർവേഡ് പാർട്ടിയുമായി (ജിഎഫ്പി) കോൺഗ്രസ് ഇതിനകം സഖ്യത്തിലാണ്.മറ്റ് പാർട്ടികളുമായി കൈകോർക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.
ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കുന്നതിനായി തൃണമൂൽ കോൺഗ്രസ്, എഎപി എന്നിവരുമായും ധാരണയ്ക്ക് തയ്യാറായക്കും .തൃണമൂൽ കോൺഗ്രസ് (ടി എം സി), എഎപി, ജിഎഫ്പി, എംജിപി തുടങ്ങി എല്ലാ പ്രതിപക്ഷ പാർട്ടികളുമായും സഹകരിക്കാൻ കഴിയാതെ കോൺഗ്രസിന് തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താൻ കഴിയില്ലെന്ന് ഗോവയിൽ നിന്നുള്ള മുതിർന്ന മാധ്യമപ്രവർത്തകൻ കിഷോർ നായിക് ഗാവോങ്കർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

40 നിയമസഭാ മണ്ഡലങ്ങളിൽ മിക്കയിടത്തും കോൺഗ്രസ് പാർട്ടിയുടെ പരമ്പരാഗത വോട്ട് വിഹിതം ടിഎംസിയും എഎപിയും പിളർത്തുമെന്നതിനാല്‍ കോൺഗ്രസും ടിഎംസിയും എഎപിയും തനിച്ച് മത്സരിച്ചാൽ ബിജെപി തീർച്ചയായും തിരഞ്ഞെടുപ്പിൽ വിജയിച്ച് വീണ്ടും അധികാരത്തില്‍ വരുമെന്നുമാണ് വിലയിരുത്തല്‍. ഇതോടെയാണ് വിശാല പ്രതിപക്ഷ സഖ്യത്തിനുള്ള സാധ്യതകളും ശക്തമാവുന്നത്. കഴിഞ്ഞ ദിവസം പുറത്ത് വന്ന എബിപി ന്യൂസ്-സിവോട്ടർ ബാറ്റിൽ ഫോർ ദി സ്റ്റേറ്റ്‌സ് ട്രാക്കർ പ്രകാരം തിരഞ്ഞെടുപ്പില്‍ 30 ശതമാനം വോട്ടെടെ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്നാണ് പ്രവചനമെങ്കിലും പ്രതിപ്കഷ പാർട്ടികള്‍ക്കും അത് പ്രതീക്ഷകള്‍ ബാക്കി വെക്കുന്നു. 

ആം ആദ്മി പാർട്ടി 24 ശതമാനം വോട്ട് വിഹിതവുമായി പ്രധാന പ്രതിപക്ഷമാവുമ്പോള്‍ കോണ്‍ഗ്രസിന് 20 ശതമാനം വോട്ടാണ് പ്രവചിക്കുന്നത്. ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസും ആം ആദ്മിയും സഖ്യം ചേരുകയാണെങ്കില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന് വിലയിരുത്തപ്പെടുന്നത്. മറുവശത്ത് ബിജെപി പുറമെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അകത്ത് ആശങ്കകള്‍ ശക്തമാണ്. 

ഭരണം നിലനിർത്താനായി മോശം പ്രവർത്തനം കാഴ്ചവെച്ചനിരവധി സിറ്റിംഗ് എം.എൽ.എമാരെ അവർ ഒഴിവാക്കിയേക്കും. പൊതുവെ സിറ്റിങ് എംഎല്‍എമാരുടെ വിജയ ശതമാനം കുറവുള്ള സംസ്ഥാനം കൂടിയാണ് ഗോവ. അത് മനസ്സിൽ വെച്ചുകൊണ്ടാണ് സിറ്റിംഗ് നിയമസഭാംഗങ്ങളെ ഒഴിവാക്കി പുതിയ മുഖങ്ങളെ രംഗത്തിറക്കാന്‍ ബിജെപി ശ്രമിക്കുന്നത്.

Eng­lish Summary:Govt Assem­bly elec­tions: BJP and Con­gress for survival

you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.