Web Desk

January 26, 2021, 11:05 am

രാജ്യത്ത് 59 ചൈനീസ് ആപ്പുകളുടെ വിലക്ക് സ്ഥിരപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

Janayugom Online

രാജ്യത്ത് 59 ചൈനീസ് ആപ്പുകളുടെ വിലക്ക് സ്ഥിരപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ടിക്ക്‌ടോക്ക്, വീചാറ്റ്, യുസി ബ്രൗസര്‍ ഉള്‍പ്പടെയുള്ള ആപ്പുകള്‍ക്കാണ് സ്ഥിരം നിരോധനം ഏര്‍പ്പെടുത്തിയത്. നേരത്തെ കേന്ദ്രസര്‍ക്കാര്‍. എര്‍പ്പെടുത്തിയ താത്കാലിക വിലക്കാണ് ഇപ്പോള്‍ സ്ഥിരപ്പെടുത്തിയത്. താത്കാലിക വിലക്ക് എര്‍പ്പെടുത്തിയ മറ്റ് ആപ്പുകള്‍ക്കും ഉടന്‍ സ്ഥിരം വിലക്ക് വരും .

കഴിഞ്ഞവര്‍ഷം ജൂണ്‍ അവസാന വാരമാണ് 59 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഡേറ്റാ സുരക്ഷയും പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്ത് നിരോധിച്ചത്.

Eng­lish summary:
You may also like this video: