September 28, 2022 Wednesday

Related news

September 23, 2022
September 22, 2022
September 14, 2022
September 1, 2022
August 26, 2022
August 25, 2022
August 24, 2022
August 24, 2022
August 24, 2022
August 22, 2022

മെഡിസെപ് പദ്ധതി തുടങ്ങാൻ സർക്കാറിന് ഹൈക്കോടതിയുടെ അനുമതി

Janayugom Webdesk
കൊച്ചി
March 30, 2021 3:04 pm

മെഡിസെപ് പദ്ധതി തുടങ്ങാൻ സർക്കാറിന് ഹൈക്കോടതിയുടെ അനുമതി. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള സൗജന്യ ചികിത്സ പദ്ധതിയാണ് മെഡിസെപ്. പദ്ധതി നടപ്പാക്കുന്നതിനെതിരെ റിലയൻസ് ഇൻഷുറൻസ് കമ്പനി നൽകിയ ഹർജി ഹൈക്കോടതി തള്ളി.

റിലയൻസ് ഇൻഷുറൻസ് കമ്പനിയെയായിരുന്നു പദ്ധതിക്കായി ആദ്യം തെരഞ്ഞെടുത്തത്. എന്നാൽ ചികിത്സ നൽകാനുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ ഒരുക്കാൻ റിലയൻസ് കമ്പനിക്ക് കഴിഞ്ഞില്ല. ഇതേ തുടർന്ന് സർക്കാർ കരാർ റദ്ദാക്കി വീണ്ടും താത്പര്യ പത്രം ക്ഷണിച്ചു. എന്നാൽ റിലയൻസിനെ ഇതിൽ പങ്കെടുക്കുന്നതിൽ നിന്ന് സർക്കാർ വിലക്കിയിരുന്നു. ഈ നടപടി തെറ്റാണെന്നായിരുന്നു കമ്പനിയുടെ വാദം.

ENGLISH SUMMARY: GOVT CAN START MEDISEP PROJECT

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.