തരംതാഴ്ത്തല്‍ വിഷയത്തില്‍ പ്രതികരണവുമായി ഡിജിപി ജേക്കബ് തോമസ്. തരംതാഴ്ത്തല്‍ അല്ല തരംതിരിക്കാണ് ഇപ്പോള്‍ നടക്കുന്നതെന്നും സര്‍ക്കാര്‍ പറയുന്നത് പൗരന്മാര്‍ക്ക് അനുസരിക്കുകയല്ലേ നിര്‍വാഹമുള്ളുവെന്നും ഡിജിപി ജേക്കബ് തോമസ് പ്രതികരിച്ചു.
തരംതാഴ്ത്തുന്ന നടപടിയില്‍ ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. ഇനി എസ്‌ഐ പോസ്റ്റാണ് ലഭിക്കുന്നതെങ്കിലും സ്വീകരിക്കും. സ്രാവുകള്‍ക്കൊപ്പം ഉളള നീന്തല്‍ അത്ര സുഖകരമല്ലെന്നും ജേക്കബ് തോമസ് പാലക്കാട്ട് പറഞ്ഞു.