Web Desk

തിരുവനന്തപുരം

April 01, 2020, 7:32 pm

മിൽമയ‌്ക്കും ക്ഷീരകർഷകർക്കും ആശ്വാസം; പാലും പാല്‍ ഉൽപന്നങ്ങളും കണ്‍സ്യൂമര്‍ഫെഡ് വഴി വിതരണം ചെയ്യും

Janayugom Online

കേരളത്തിലെ ക്ഷീര കർഷകർക്ക് ആശ്വാസമാകുന്ന നടപടിയുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് സംഭരിക്കുന്ന പാലിൽ പ്രതിദിനം 50000 ലിറ്റർ തമിഴ്നാട്ടിലെത്തിച്ച് പാൽപ്പൊടിയാകുമെന്നും ഇതിനു വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ജനങ്ങളൂം പാൽ കൂടുതലായി വാങ്ങാൻ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാളെ മുതൽ മിൽമ പാൽസംഭരണം വർധിപ്പിക്കും.പാലും മറ്റ് ഉത്പന്നങ്ങളും കൺസ്യൂമർഫെഡ് വഴി വിതരണം ചെയ്യാൻ തീരുമാനമായിട്ടുണ്ട്. ബാക്കി വരുന്ന പാൽ അതിഥി തൊഴിലാളികൾക്ക് അവരുടെ ക്യാമ്പുകളിൽ എത്തിച്ച് വിതരണം ചെയ്യാനും ഒപ്പം അങ്കനവാടികള്‍ വഴി വിതരണം ചെയ്യാനുമുള്ള നടപടി സ്വീകരിക്കും. അത്തരത്തില്‍ ക്ഷീര കര്‍ഷകരെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ENGLISH SUMMARY: Govt helps milma

YOU MAY ALSO LIKE THIS VIDEO