Web Desk

കൊൽക്കത്ത

January 23, 2020, 5:42 pm

കൈയക്ഷരം മെച്ചപ്പെടുത്തൽ; പുതിയ പരിപാടിയുമായി സർക്കാർ

Janayugom Online

സർക്കാർ പ്രൈമറി സ്കുളിലെ വിദ്യാർത്ഥികളുടെ കൈയക്ഷരം മെച്ചപ്പെടുത്തുന്നതിനായി പുതിയ പരിപാടി പശ്ചിമ ബംഗാൾ വിദ്യാഭ്യാസ വകുപ്പ് പദ്ധതി ആവിഷ്ക്കരിച്ചു. അധ്യപകർക്ക് അടുത്ത അധ്യയന വർഷം തുടങ്ങുന്നതിന് മുൻമ്പായി പരിശീലനം നൽകുമെന്നും പരിശീലനം ലഭിച്ച അധ്യാപകർ വിദ്യാർത്ഥികളുടെ കൈയക്ഷരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി പ്രവർത്തിക്കുമെന്നും സിലബസ് ചെയർമാൻ അഭിക് മജുംദാർ പറഞ്ഞു. അധ്യാപകരെ പരിശീലിപ്പിക്കുന്നത് കൂടാതെ പാഠ്യപദ്ധതിയിൽ ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. കയ്യക്ഷരം മെച്ചപ്പെടുത്തുന്നതിന് അന്തർദേശിയ നിലവാരത്തിനുള്ള ള പരിശീലന രീതികളാണ് അവലംബിച്ചിട്ടുള്ളതെന്നും ഇതിൽ വ്യായമമുറകളും മറ്റും ഉൾപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോശം കൈയക്ഷരമുള്ള ഒരു വിദ്യാർത്ഥി ഉയർന്നക്ലാസുകളിലേക്ക് പോകുമ്പോൾ കാര്യമായപ്രശ്നങ്ങള്‍ അവർ നേരിടേണ്ടി വരുമെന്നതുകൊണ്ടാണ് പ്രൈമറി സ്കൂൾ വിദ്യർത്ഥികളിൽ നിന്നുതന്നെ പരിശീലനം ആരംഭിക്കുന്നതെന്നും അഭിക് മജുംദാർ പറഞ്ഞു.

Eng­lish sum­ma­ry: Govt intro­duce new project to improve the hand­writ­ing of school students

YOU MAY ALSO LIKE THIS VIDEO