മാനന്തവാടി: മുൻ പി.ടി.എ.പ്രസിഡന്റിന്റെയും ഹെഡ്മാസ്റ്ററുടെയും പരാതിയിൽ കേസെടുത്ത തലപ്പുഴ പോലീസ് കേസ് സംബന്ധിച്ച് സംസാരിക്കാനെത്തിയ രണ്ട് കോൺഗ്രസ്സ് നേതാക്കൾക്കെതിരെയും കേസെടുത്തു.സംസാരത്തിനിടെ എസ്.ഐ.യുമായി വാക്കേറ്റത്തിലെത്തിയതാണ് കേസ് എടുക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്.അതെ സമയം മുൻപി.ടി.എ.പ്രസിഡന്റും നിലവിൽ എസ്.എം.സി.ചെയർമാനുമായ സക്കീർ ഹുസൈനെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നും ഇന്ന് ചേർന്ന പി.ടി.എ.കമ്മിറ്റി പുറത്താക്കുകയും ചെയ്തു.
ഇന്ന് രാവിലെ 11.30തോടെയാണ് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് എം.ജി.ബിജു, തവിഞ്ഞാൽ മണ്ഡലം പ്രസിഡന്റ് ജോസ് പാറക്കൽ തുടങ്ങിയവർ കേസ് സംബന്ധിച്ച് സംസാരിക്കാൻ തലപ്പുഴ സ്റ്റേഷനിൽ എത്തിയത്.സംസാരത്തിനിടെ നേതാക്കളും എസ്.ഐയും തമ്മിൽ വാക്കേറ്റം നടന്നതായാണ് പറയപ്പെടുന്നത്. എന്നാൽ സംസാരത്തിനിടെ സ്റ്റേഷനിൽ നിന്നും തങ്ങളോട് ഇറങ്ങി പോകാൻ എസ്.ഐ. നിർദ്ദേശിക്കുകയായിരുന്നു എന്നാണ് നേതാക്കൾ പറയുന്നത്.അതെ സമയം ഇരു നേതാക്കൾക്കുമെതിരെ തലപ്പുഴ പോലീസ് കേസും രജിസ്റ്റർ ചെയ്തു.സ്റ്റേഷനിൽ അതിക്രമിച്ചു കയറി അനാവശ്യമായി ബഹളം വെക്കൽ, ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തൽ, കൈയേറ്റശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയതെന്നാണ് അറിയുന്നത്.
ഇരു കോൺഗ്രസ്സ് നേതാക്കൾക്കെതിരെ കേസെടുത്ത സംഭവം തലപ്പുഴയിൽ മറ്റൊരു ചർച്ചക്ക് വഴിവെക്കുന്നതോടൊപ്പം പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾക്കും വഴിവെച്ചേക്കും.അതെ സമയം വ്യാജ രേഖയും സീലും സംബന്ധിച്ച വിഷയത്തിൽ മുൻ പി.ടി.എ.പ്രസിഡന്റും സ്കൂൾ സംരക്ഷണ സമിതി ചെയർമാൻ കൂടിയായ പി.സക്കീർ ഹുസൈനെ കമ്മിറ്റികളിൽ കമ്മിറ്റികളിൽ നിന്നും ഇന്ന് ചേർന്ന പി.ടി.എ.കമ്മിറ്റി പുറത്താക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.