വിശുദ്ധപശുക്കളെയും വാണിജ്യപശുക്കളെയും വേര്‍ തിരിക്കണമെന്ന് മന്ത്രി

Web Desk
Posted on July 20, 2019, 12:11 pm

അമൃത്സര്‍ : പശുക്കളില്‍ വിശുദ്ധപശുക്കളും വാണിജ്യപശുക്കളുമുണ്ടെന്നും സര്‍ക്കാര്‍ അവയെ തരം തിരിക്കണമെന്നും പഞ്ചാബ് മന്ത്രി.
അലഞ്ഞുതിരിയുന്ന കാലികള്‍ സൃഷ്ടിക്കുന്ന അപടത്തെപ്പറ്റി വിവരിക്കുന്നതിനിടെ മന്ത്രിത്രിപ്റ്റ് രജീന്ദര്‍ സിംങ് ബജ്വയാണ് ഈ ആവശ്യമുന്നയിച്ചത്.

ശ്രീകൃഷ്ണന്‍ പരിപാലിച്ച പശുക്കള്‍ക്ക് ഉപ്പൂടി(പുറത്തെ ഉയര്‍ന്ന ഭാഗം)ഉണ്ട്. എന്നാല്‍ വിദേശ പശുക്കള്‍ക്ക് അതില്ല. ന്യൂസിലന്‍ഡ്,ഓസ്‌ട്രേലിയ,ഇസ്രയേല്‍ എന്നിവിടങ്ങളില്‍ നിന്നും വരുന്ന പശുക്കള്‍ തികച്ചും വാണിജ്യപശുക്കളാണ്. മത നേതൃത്വവും വിവിധ സംഘടനകളും ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനമുണ്ടാക്കുകയും ഗവണ്‍മെന്റ് നിയമനിര്‍മ്മാണം നടത്തുകും വേണം മന്ത്രി പറഞ്ഞു. നിരവധി സംസ്ഥാനങ്ങള്‍ കാലിക്കടത്തിനും ഗോവധത്തിനും പിഴ ഈടാക്കുമ്പോള്‍ അലയുന്നകാലികള്‍ കൃഷിനശിപ്പിക്കുകയും റോഡപകടങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.