രാജ്യത്ത് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗൺ കാലയളവ് മെയ് 3 ന് ശേഷവും നീട്ടുന്ന കാര്യം കേന്ദ്ര സർക്കാർ നിലവിൽ ചർച്ച ചെയ്തിട്ടില്ലെങ്കിലും, മെയ് 15 വരെ തീവ്രബാധിത മേഖലകളിൽ ലോക് ഡൗൺ കാലാവധി തുടർന്നേക്കാൻ സാധ്യതയുള്ളതായും റിപോർട്ടുകൾ പുറത്തു വരുന്നു. മെയ് മൂന്നിന് ശേഷം രോഗവ്യാപനം തടഞ്ഞു നിർത്താനായ മേഖലകളിൽ ബസ് സർവീസ് അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ദേശീയ ലോക് ഡൗൺ മെയ് മൂന്നിന് പൂർത്തിയാകും. ലോക് ഡൗൺ നീട്ടുന്ന കാര്യം തൽക്കാലം പരിഗണനയില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. എന്നാൽ, ഡൽഹി, മുംബൈ തുടങ്ങിയ പ്രദേശങ്ങളിൽ രോഗ ബാധ കൂടുതൽ കാണുന്നതിനാൽ മെയ് പതിനഞ്ചു വരെ നിയന്ത്രണങ്ങൾ തുടരുമെന്നും സൂചനകളുണ്ട്. മറ്റു മേഖലകളിൽ ഘട്ടം ഘട്ടമായി സേവനങ്ങൾ ഉറപ്പാക്കും.
രാജ്യത്ത് മെയ് മൂന്നിന് തന്നെ വിമാന സർവീസുകൾ പുനരാംഭിക്കില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. തീവണ്ടികളും വിമാന സർവീസുകളും മെയ് 15 ന് ശേഷം വീണ്ടും തുടങ്ങാനുള്ള ശുപാർശയാണ് മന്ത്രിമാരുടെ സമിതിക്ക് മുന്നിലുള്ളത്. സ്കൂളുകളും കോളേജുകളും തുറക്കുന്നത് ജൂൺ ഒന്നിന് ശേഷമേ ആലോചിക്കൂ. നഗരങ്ങൾക്കുള്ളിൽ ബസ് സർവീസുകൾ മെയ് മൂന്നിന് ശേഷം അനുവദിക്കാൻ സാധ്യതയുണ്ട്.
ലോക് ഡൗൺ കാലാവധി അവസാനിച്ചു കഴിഞ്ഞാലും സാമൂഹ്യ അകലം പാലിക്കുന്നതും മാസ്ക്കുകൾ ഉപയോഗിക്കുന്നതും തുടരേണ്ടി വരും. ജനങ്ങൾ ദീർഘകാലത്തേയ്ക്ക് ഇത് ഒരു ജീവിതരീതിയാക്കി മാറ്റേണ്ടി വരുമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. കൂടാതെ, കല്യാണങ്ങൾ, ആളുകൾ കൂട്ടം കൂടുന്ന മതപരമായ ചടങ്ങുകൾ, വലിയ സമ്മേളനങ്ങൾ തുടങ്ങിയവയൊന്നും അനുവദിക്കില്ല.
ENGLISH SUMMARY: govt strategy after lock down days
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.