അവയവം ദാനം ചെയ്യുന്നവരുടെ തുടര്‍ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുന്നു

Web Desk
Posted on January 28, 2018, 2:48 pm

തിരുവനന്തപുരം: ജീവിച്ചിരിക്കെ അവയവം ദാനം ചെയ്യുന്നവരുടെ തുടര്‍ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. ഇനി മുതല്‍ ജീവിച്ചിരിക്കുന്നവരുടെ അവയദാനം സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലായിരിക്കും. ഇതിനു മുന്നോടിയായി സര്‍ക്കാര്‍ അവയവ ദാനത്തിനായി ഓണ്‍ലൈന്‍ രജിസ്ട്രി തയാറാക്കുന്നു.

അവയവദാനത്തിന് തയാറാകുന്നവര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥയുള്‍പ്പെടെയുള്ള മാര്‍ഗരേഖയ്ക്ക് അവയവദാന അഡ്വൈസറി കമ്മിറ്റി അംഗീകാരം നല്‍കി സര്‍ക്കാരിനു സമര്‍പ്പിച്ചു. രണ്ടായിരത്തോളം ആളുകളാണ് സംസ്ഥാനത്ത് അവയവങ്ങള്‍ കാത്തിരിക്കുന്നത്.