January 28, 2023 Saturday

കശ്മീരിലെ സ്വദേശി തൊഴിൽ നിയമം തിരുത്തി സർക്കാർ

Janayugom Webdesk
ശ്രീനഗർ
April 4, 2020 9:02 pm

വിവാദങ്ങൾക്ക് വഴിവച്ച സ്വദേശി തൊഴിൽ നിയമത്തിലെ ഭേദഗതി തിരുത്തി കശ്മീർ ഭരണകൂടം. രാജ്യത്ത് എവിടെയുള്ളവർക്കും ജമ്മുകശ്മീരിലെ സർക്കാർ ജോലിക്ക് അപേക്ഷിക്കാമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിയമമാണ് റദ്ദാക്കിയിരിക്കുന്നത്. മാർച്ച് 31 ലെ ഉത്തരവ് പ്രകാരം ഗ്രൂപ്പ് ഡി, ഗസറ്റഡ് ഇതര പോസ്റ്റുകൾക്ക് മാത്രമാണ് കശ്മീർ സ്വദേശികൾക്ക് സംവരണം നൽകിയിരുന്നനത്. ഉന്നത തലത്തിലുള്ള തസ്തികകളിലേക്ക് കേന്ദ്ര ഭരണ പ്രദേശത്തിന് പുറത്തുള്ള വർക്കും അപേക്ഷിക്കാമെന്നായിരുന്നു ഉത്തരവ്.
ഈ ഉത്തരവ് പ്രകാരം കശ്മീർ സ്വദേശികൾക്ക് ലെവൽ നാല് പ്രകാരമുള്ള വേതനം ലഭിക്കുന്ന തൊഴിൽ മാത്രമേ ലഭിക്കൂ. ഗാർഡനർ, ബാർബർ, ഓഫീസ് പിയൂൺ തുടങ്ങിയ തസ്തികകളാണാണ് ലെവൽ നാലിൽ ഉൾപ്പെടുന്നത്. ജൂനിയർ അസിസ്റ്റന്റാണ് കശ്മീരി പൗരന്മാർക്ക് അപേക്ഷിക്കാവുന്ന ഏറ്റവും ഉയർന്ന പോസ്റ്റ്.
എന്നാൽ ഈ ഉത്തരവ് റദ്ദാക്കിയതോടെ കശ്മീർ സ്വദേശികൾക്ക് ഗ്രൂപ്പ് എ, ബി കാറ്റഗറിയിലെ സീനിയർ ലെവൽ തസ്തികകളിലേക്കും അപേക്ഷിക്കാം. എന്നാൽ 15 വർഷമായി കശ്മീരിൽ സ്ഥിരതാമസമാക്കിയവരെ മാത്രമേ കശ്മീരി നിവാസിയായി കണകാക്കൂ എന്നുള്ള ഉത്തരവിൽ ഭരണകൂടം മാറ്റം വരുത്തിയിട്ടില്ല.
ഭേദഗതി വരുത്തിയ തൊഴിൽ നിയമത്തിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികളടക്കം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.