ര‍ജനിയുടെ തുടര്‍ചികിത്സ ചെലവ് സര്‍ക്കാര്‍ ഏറ്റെക്കുന്നു

Web Desk
Posted on June 13, 2019, 11:23 am

തിരുവനന്തപുരം : കാന്‍സറില്ലാത്ത രോഗിക്ക് കീമോ തെറാപ്പി ചെയ്ത സംഭവത്തില്‍ ര‍ജനിയുടെ തുടര്‍ചികിത്സ ചെലവ് സര്‍ക്കാര്‍ ഏറ്റെക്കുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്ക് അനാവശ്യമായ തിടുക്കമുണ്ടായെന്നും നിര്‍ഭാഗ്യകരകരമായ സംഭവമാണ് നടന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആശുപത്രിയിലെ ചികിത്സ റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും ബോധ്യപ്പെട്ട ശേഷമേ ഡോക്ടര്‍മാര്‍ ചികിത്സ നടത്താവൂയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് രജനി മുഖ്യമന്ത്രിയെ കണ്ടിരുന്നു. തുടര്‍ചികിത്സയും സര്‍ക്കാര്‍ ജോലിയും വേണമെന്നായിരുന്നു ആവശ്യം. തിരുവനന്തപുരത്തെത്തിയാണ് മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കണ്ടത്. പൂര്‍ണ സഹായം ഇരുവരും ഉറപ്പ് നല്‍കിയതായും രജനി പറഞ്ഞിരുന്നു.