തിരുവനന്തപുരം: ആനക്കൊമ്പ് കൈവശം വച്ചെന്ന കേസിൽ നടൻ മോഹൻലാലിനെതിരെ നിലപാട് കടുപ്പിച്ച് സർക്കാർ. കേസിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ മന്ത്രി കെ രാജു ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് അവസാനിപ്പിക്കാമെന്ന നിയമോപദേശം വീണ്ടും പരിശോധിക്കാനാണ് മന്ത്രിയുടെ നിര്‍ദ്ദേശം.
ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയതായി വനം മന്ത്രി കെ രാജു ഇന്നലെ പറഞ്ഞിരുന്നു. ആനക്കൊമ്പ് കൈവശം വയ്ക്കാമെന്ന സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് മന്ത്രി കഴിഞ്ഞ ദിവസം ഫയലിൽ കുറിച്ചു. മോഹൻലാലിന്റേത് ക്രിമിനൽ കുറ്റമാണെന്ന വൈൽഡ് ലൈഫ് വാർഡന്റെ റിപ്പോർട്ടും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ തനിക്കെതിരെയുള്ളത് ഉദ്യോഗസ്ഥ ഗൂഢാലോചനയെന്നാണ് മോഹൻലാലിന്റെ വാദം.
2011 ഡിസംബർ 21നാണ് മോഹൻലാലിന്റെ തേവരയിലെ വീട്ടിൽ നിന്നും നാല് ആനക്കൊമ്പുകൾ ആദായനികുതി വകുപ്പ് കണ്ടെത്തിയത്. 2012 ജൂൺ 12ന് രജിസ്റ്റർ ചെയ്ത കേസിൽ അഞ്ചു വർഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മോഹൻലാലിനെതിരെ ചുമത്തിയിരിക്കുന്നത്. ഇക്കാര്യത്തിൽ വീണ്ടും നിയമോപദേശം തേടാനാണ് നീക്കം.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.