February 3, 2023 Friday

Related news

October 7, 2022
September 29, 2022
July 31, 2022
May 12, 2022
April 19, 2022
April 18, 2022
June 18, 2021
March 27, 2021
March 18, 2021
March 3, 2021

റേഷൻ വിതരണം സുതാര്യമാക്കാൻ വാഹനങ്ങളിൽ ജിപിഎസ്

ഡാലിയ ജേക്കബ്
ആലപ്പുഴ
March 3, 2021 8:50 pm

റേഷൻ വിതരണം സുതാര്യമാക്കാൻ വിതരണ വാഹനങ്ങൾ നിരീക്ഷിക്കാനുള്ള സംവിധാനം വാഹനങ്ങളില്‍ ഘടിപ്പിച്ച് തുടങ്ങി. ജിപിഎസ് ട്രാക്കിങ് സംവിധാനം നടപ്പാക്കി പൊതുവിതരണ സമ്പ്രദായം കുറ്റമറ്റതാക്കാനാണ് സർക്കാർ നടപടി സ്വീകരിച്ചിരിക്കുന്നത്.റേഷൻ വിതരണ വാഹനങ്ങൾ മുഖേന നടക്കുന്ന ഭക്ഷ്യധാന്യത്തിന്റെ തട്ടിപ്പും വെട്ടിപ്പും ഇല്ലാതാക്കുകയാണ് ലക്ഷ്യം.ഇതിന്റെ ഭാഗമായി പൊതുവിതരണത്തിനായി സപ്ലൈകോ കരാറിൽ എടുക്കുന്ന വാഹനങ്ങൾ ജിപിഎസ് മുഖേന ബന്ധിപ്പിച്ചുവരികയാണ്.ഇത്തരം വാഹനങ്ങളെല്ലാം തന്നെ കേന്ദ്രീകൃത രീതിയിൽ ഒന്നിപ്പിക്കാൻ സർവർ ഉപയോഗിക്കും. 

വാഹനത്തിന്റെ കൃത്യമായ അവസ്ഥയും സ്ഥാനവുമറിയാൻ വകുപ്പിന് തത്സമയ മെസേജ് ലഭിക്കും.സിവിൽ സപ്ലൈസ് വകുപ്പ് മേധാവികൾ, കേന്ദ്ര കാര്യാലയത്തിലെ മേധാവികൾ, മേഖലാ മാനേജർമാർ, സപ്ലൈ ഓഫീസർമാർ എന്നിവർക്ക് വാഹനങ്ങളുടെ ചലനം നിരീക്ഷിക്കാനുള്ള സംവിധാനവും ഇതിലുണ്ട്. സി ഡാക്കിനാണ് സർവറിന്റെ നടത്തിപ്പ് ചുമതല. അതിനാൽ കരാറിൽ മുൻകൂട്ടി നിശ്ചയിക്കുന്ന വാഹനങ്ങൾ മാത്രമേ പൊതുവിതരണത്തിന് ഉപയോഗിക്കുകയുള്ളൂ.

മുൻകൂട്ടി അപേക്ഷിക്കാതെ അടിയന്തര ആവശ്യങ്ങൾക്ക് മറ്റ് വാഹനങ്ങൾ ഉപയോഗിക്കാനുമാവില്ല. പ്രത്യേക ആവശ്യങ്ങൾക്കല്ലാതെ മറ്റ് വാഹനങ്ങൾ ഉപയോഗിച്ചാൽ അവയ്ക്ക് വാടക ഇനി മുതൽ നൽകില്ല. 2013ൽ ഭക്ഷ്യഭദ്രത നിയമം കേരളത്തിൽ നടപ്പാക്കിയത് മുതൽ ഉയർന്ന ആവശ്യമാണിത്. പലയിടത്തും വിതരണക്കാരും ഉദ്യോഗസ്ഥരുംചേർന്ന് വ്യാപകമായ വെട്ടിപ്പ് നടത്തിയത് പിടിക്കപ്പെട്ടിരുന്നു. എൽഡിഎഫ് സർക്കാരാണ് റേഷൻ വിതരണം സുതാര്യമാക്കുന്നതിന് ഇ- പോസ്, ഇ ‑റേഷൻ കാർഡ് ഉൾപ്പടെയുള്ള നവീന ആശയങ്ങൾ കൊണ്ടുവന്നത്.
eng­lish sum­ma­ry; GPS in vehi­cles to make ration dis­tri­b­u­tion transparent
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.