Web Desk

തിരുവല്ലം

January 12, 2021, 6:16 pm

തിരുവല്ലത്തെ വയോധികയുടെ മരണം കൊലപ്പാതകം; ബിരുദ വിദ്യാര്‍ത്ഥി അറസ്റ്റില്‍

Janayugom Online

തിരുവല്ലത്ത് ദുരൂഹ സാഹചര്യത്തില്‍ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ ബിരുദ വിദ്യാര്‍ത്ഥിയായ തിരുവല്ലം സ്വദേശി അലക്‌സിനെ പൊലീസ് അറസ്റ്റ് ചെയ്തു. അലക്‌സ് വയോധികയുടെ വീട്ടിലെത്തിയത് കവര്‍ച്ച ലക്ഷ്യമിട്ടാണ്. കവര്‍ച്ചാ ശ്രമം എതിര്‍ത്ത ജാന്‍ ബീവിയുടെ തല ചുവരില്‍ ഇടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. മരിച്ച ജാൻബീവിയുടെ സഹായിയായ സ്ത്രീയുടെ കൊച്ചുമകനാണ് അലക്‌സ്.

ജാൻബീവിയുടെ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു അലക്സ്. ജാൻബീവിയുടെ കൊലപാതകം നടന്ന ദിവസം രാവിലെ സഹായിയായ സ്ത്രീ ഈ വീട്ടിൽ വന്നുപോയിരുന്നു. ഇവരുടെ മകൻ ജോലിക്കായും പോയി. ഈ സമയത്ത് ജാൻബീവി വീട്ടിൽ തനിച്ചാകുമെന്ന ഉറപ്പാക്കിയാണ് അലക്സ് എത്തിയത്. മകൻ ജോലിക്ക് പോയിക്കഴിഞ്ഞാൽ ഒറ്റക്കാകുന്ന വയോധികയ്ക്ക് സഹായത്തിനാണ് അയൽവാസിയായ സ്ത്രീയെ ജോലിക്ക് വെച്ചിരുന്നത്. കഴിഞ്ഞ ദിവസം അന്വേഷണം സംഘം വീട്ടില്‍ പരിശോധനകൾ നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് പ്രതിയിലേക്ക് എത്തിച്ചേർന്നത്. ‌

വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് വണ്ടിത്തടം പാലപ്പൂര് റോഡിൽ യക്ഷിയമ്മൻ ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ 78 വയസ്സുള്ള ജാൻ ബീവിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വയോധിക അണിഞ്ഞിരുന്ന രണ്ടരപവന്റെ സ്വർണ്ണമാലയും രണ്ട് പവൻ വരുന്ന രണ്ട് വളകളും മോഷണം പോയിരുന്നു. 

Eng­lish sum­ma­ry: Grad­u­ate stu­dent arrest­ed in thiru­val­lam mur­der case

You may also like this video: