23 April 2024, Tuesday

Related news

April 21, 2024
April 21, 2024
April 20, 2024
April 19, 2024
April 15, 2024
April 15, 2024
April 7, 2024
April 6, 2024
April 3, 2024
April 1, 2024

ധാന്യ ശേഖരം അഞ്ച് വർഷത്തെ ഏറ്റവും കുറഞ്ഞ അളവിൽ

Janayugom Webdesk
ന്യൂഡല്‍ഹി
August 17, 2022 11:06 pm

ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കേന്ദ്ര സർക്കാരിന്റെ ഭക്ഷ്യ ധാന്യ ശേഖരം അഞ്ച് വർഷത്തെ ഏറ്റവും കുറഞ്ഞ അളവിൽ. ഗോതമ്പിന്റെ ലഭ്യതയിൽ വന്ന കുറവാണ് ഇതിന് കാരണം. 2020 വർഷത്തേതിലും കൂടുതൽ അരി നിലവിൽ സ്റ്റോക്കുണ്ടെങ്കിലും ഉല്പാദനം കുറഞ്ഞാൽ ഈ ശേഖരവും കുറയും. ഏറ്റവും പുതിയ കണക്ക് പ്രകാരം ഓഗസ്റ്റ് മാസം തുടക്കത്തില്‍ അരിയുടെയും ഗോതമ്പിന്റെയും സ്റ്റോക്ക് 545.97 ലക്ഷം ടൺ ആണ്. കഴിഞ്ഞ അഞ്ച് വർഷത്തിൽ 2017 ൽ മാത്രമാണ് ഈ കണക്ക് 499.77 ലേക്ക് താഴ്ന്നിട്ടുള്ളത്. 

അരിയുടെ കണക്കെടുത്താൽ 279.52 ലക്ഷം ടൺ മാത്രമാണ് അവശേഷിക്കുന്നത്. ഇതിന് മുൻപ് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ അളവ് 253.40 ലക്ഷം ടൺ ആയിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 11.5 ലക്ഷം ടൺ കുറവാണ് ഈ വർഷം. കേന്ദ്ര സർക്കാർ ധാന്യ ശേഖരത്തിൽ നിന്ന് ഗോതമ്പിന്റെ വിതരണം കുറച്ച് പകരം അരി വിതരണം കൂട്ടിയിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. ക്ഷാമം രൂക്ഷമായാൽ ബസ്മതിയല്ലാത്ത അരികളുടെ കയറ്റുമതി നിരോധിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കേന്ദ്രസര്‍ക്കാര്‍ കടന്നേക്കുമെന്നാണ് സൂചന.

Eng­lish Summary:Grain stocks at five-year low
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.