Web Desk

ജമ്മു കശ്മീര്‍

December 21, 2020, 10:57 am

ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്ക്ക് നേരെ ഗ്രനേഡ് ആക്രമണം

Janayugom Online

ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്ക്ക് നേരെ ഗ്രനേഡ് ആക്രമണം. അനന്ത്നാഗ് ജില്ലയിലെ അച്ചാബാൽ ഛൗക്ക് മേഖലയിലാണ് ആക്രമണം ഉണ്ടായത്. സി ആർ പി എഫ് സംഘത്തിന് നേരെ ഭീകരർ ഗ്രനേഡ് എറിയുകയായിരുന്നു.

വൈകുന്നേരം 6.40 ഓടെയായിരുന്നു സംഭവം. ആക്രമണത്തിൽ ഒരു സി ആർ പി എഫ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

Eng­lish sum­ma­ry; Granade attack on secu­ri­ty forces in Jam­mu and Kashmir

You may also like this video;