Web Desk

ന്യൂഡല്‍ഹി

March 05, 2020, 10:03 pm

ജസ്റ്റിസ് എസ് മുരളീധറിന് ഗംഭീര യാത്രയയപ്പ്

Janayugom Online
ഡൽഹി ഹൈക്കോടതിയിൽ നിന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയ ജസ്റ്റിസ് എസ് മുരളീധറിന് ബാർ അസോസിയേഷൻ നൽകിയ യാത്രയയപ്പിൽ പങ്കെടുക്കുന്ന അഭിഭാഷകർ

ഡല്‍ഹി കലാപ കേസില്‍ നീതിയുക്തമായ നിലപാട് സ്വീകരിക്കുകയും ഡല്‍ഹി പൊലീസിനെതിരെ ആഞ്ഞടിക്കുകയും ചെയ്ത ജസ്റ്റിസ് എസ് മുരളീധറിന് ഗംഭീര യാത്രയയപ്പ് നല്‍കി ഡല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍. കേന്ദ്ര സര്‍ക്കാര്‍ സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് പോകുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് എസ് മുരളീധറിന് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന് യാത്രയയപ്പ് നല്‍കിയത്.

മുന്‍പ് സ്ഥലം മാറ്റം ലഭിച്ച് പോയ മറ്റൊരു ജഡ്ജിക്കും ലഭിക്കാത്ത വിധം അഭിഭാഷക പങ്കാളിത്തത്താല്‍ ശ്രദ്ധേയമായിരുന്നു യാത്രയയപ്പ്. കരിയറിലെ സുപ്രധാന നിമിഷങ്ങളും അനുഭവങ്ങളും പങ്കുവച്ചാണ് അദ്ദേഹം ഡല്‍ഹി ഹൈക്കോടതിയുടെ പടിയിറങ്ങിയത്. സത്യത്തോടൊപ്പം എക്കാലത്തും നിലകൊള്ളുമെന്നും നീതി നടപ്പിലാകുക തന്നെ ചെയ്യുമെന്നും അദ്ദേഹം സഹപ്രവര്‍ത്തകരോട് പറഞ്ഞു. ഡൽഹി കലാപത്തെ ആളികത്തിക്കുന്ന തരത്തിൽ വിദ്വേഷ പ്രസംഗം നടത്തിയതിന് ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ജസ്റ്റിസ് എസ് മുരളീധറിനെ സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

Eng­lish Sum­ma­ry; Grand Farewell Jus­tice S Muralidhar

YOU MAY ALSO LIKE THIS VIDEO