24 April 2024, Wednesday

Related news

March 15, 2024
March 13, 2024
March 11, 2024
March 11, 2024
March 7, 2024
March 4, 2024
February 29, 2024
February 27, 2024
February 25, 2024
February 17, 2024

ക്വാറിയില്‍ വീണ കുട്ടിയെ രക്ഷിക്കുന്നതിനിടെ അപകടം; ഇടുക്കിയില്‍ മുത്തശ്ശിയും രണ്ട് പേരക്കുട്ടികളും മുങ്ങിമരിച്ചു

Janayugom Webdesk
ഇടുക്കി
February 15, 2023 7:45 pm

തൊടുപുഴയില്‍ ക്വാറിയിലെ വെള്ളത്തില്‍ വീണ കുട്ടിയെ രക്ഷിക്കുന്നതിനിടെ യുണ്ടായ അപകടത്തില്‍ മുത്തശ്ശിയും രണ്ട് പേരക്കുട്ടികളും മുങ്ങിമരിച്ചു. ഇണ്ടിക്കുഴിയില്‍ ബിനോയി ജാസ്മി ദമ്പതികളുടെ മക്കളായ ആന്‍മരിയ (8), അമേയ (4)എന്നിവരും ജാസ്മിയുടെ മാതാവ് എല്‍സമ്മ(50)യുമാണ് മുങ്ങി മരിച്ചത്. കൊമ്പൊടിഞ്ഞാലിന് സമീപമാണ് അപകടം നടന്നത്.

തുണി അലക്കാനാണ് ഇവര്‍ ക്വാറിയിലെത്തിയത്. ഈ സമയത്ത് മൂത്ത കുട്ടി ആന്‍ മരിയ പറകുളത്തില്‍ നിന്നും വെള്ളം കോരി എടുക്കുന്നതിനിടയില്‍ കാല്‍വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. രക്ഷിക്കാന്‍ പുറകെ ചാടിയ വല്യമ്മ എല്‍സമ്മയ്ക്ക് ഒപ്പം ഇളയ കുട്ടി അമേയയും വെള്ളത്തിലേക്ക് വീണു.

ഇതോടെ മൂവരും മുങ്ങി പോവുകയായിരുന്നു. സംഭവ സമയത്ത് സമീപത്തുണ്ടായിരുന്ന എല്‍സമ്മയുടെ ഭര്‍തൃ സഹോദരി ബഹളം വെച്ച് ആളുകളെ കൂട്ടി. ഉടന്‍ ഓടി എത്തിയ നാട്ടുകാര്‍ ഇവരെ പുറത്തെടുത്ത് അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Eng­lish Sum­ma­ry: grand­moth­er and two grand­chil­dren drowned
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.