Janayugom Online
Chief Minsiter's Relief Fund- janayugom

പെന്‍ഷന്‍തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മുത്തശ്ശി 

Web Desk
Posted on August 29, 2018, 9:55 pm
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താനിയോട്ട് ലക്ഷ്മി മാരസ്യാര്‍ 10000 രൂപ മന്ത്രി ടിപി രാമകൃഷ്ണന് കൈമാറുന്നു

പേരാമ്പ്ര: ഓണത്തിന് ലഭിച്ച വാര്‍ധക്യകാല പെന്‍ഷന്‍തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി 95 കഴിഞ്ഞ മുത്തശ്ശി മാതൃകയായി. ചക്കിട്ടപാറ സ്വദേശിനിയായ താനിയോട്ട് ലക്ഷ്മിമാരസ്യാരാണ് ഓണപെന്‍ഷനായ 5000 രൂപയും പേരക്കുട്ടിയുടെ സംഭാവനയായ 5000 രൂപയും ചേര്‍ത്ത് 10,000 രൂപ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. തുക മന്ത്രി ടി പി രാമകൃഷ്ണന് കൈമാറി.

സിപിഎം പേരാമ്പ്ര ഏരിയാ സെക്രട്ടറി എന്‍ പി ബാബു, ചക്കിട്ടപാറ ലോക്കല്‍ ആക്ടിംഗ് സെക്രട്ടറി പി പി രഘുനാഥ്, പി പി വിശ്വന്‍, പി എം വേണുഗോപാല്‍, ടി ഗംഗാധരമാരാര്‍, പി എം രഘുനാഥ് തുടങ്ങിയവര്‍ സംബന്ധിച്ചു. കൈതക്കല്‍ സ്വദേശി മുതുവോട്ട് മീത്തല്‍ ചാത്തനും ഓണത്തിന് ലഭിച്ച പെന്‍ഷന്‍തുക 5000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.