Web Desk

September 28, 2020, 10:48 pm

ഉത്ര കൊലക്കേസില്‍ ഒന്നാം പ്രതിയായ സൂരജിന്റെ അമ്മയ്ക്ക് ജാമ്യം

Janayugom Online

ഉത്ര കൊലക്കേസിൽ ഒന്നാം പ്രതി സൂരജിന്റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.ഗാർഹിക പീഡനം, തെളിവ് നശിപ്പിക്കൽ, വിശ്വാസ വഞ്ചന, എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു രേണുകയെയും, സുര്യയെയും അറസ്റ്റ് ചെയ്തത്. കേസിൽ മൂന്നും നാലും പ്രതികളാണ് ഇവർ.